Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്!! ആക്രമണം നിശ്ചയിച്ച വിവാഹം മുടക്കാൻ വേണ്ടി?

നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആക്രമണം നടിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കാൻ വേണ്ടിയായിരുന്നുവെന്ന് സൂചന.

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആക്രമണം നടിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കാൻ വേണ്ടിയായിരുന്നുവെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് വിവരം. ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. നടിയുടെ വിവാഹം മുടങ്ങുന്നതു കൊണ്ട് ക്വട്ടേഷൻ നൽകിയ വ്യക്തിക്കുണ്ടാകുന്ന നേട്ടം എന്താണെന്നും അന്വേഷിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബിൽ നാല് മണിക്കൂർ പോലീസ് ഉന്നതതല യോഗം ചേർന്നിരുന്നു. അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും വിവരങ്ങളുണ്ട്.

വിവാഹം മുടക്കാൻ

വിവാഹം മുടക്കാൻ

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കവെയാണ് പുതിയ സൂചനകൾ പുറത്തുവന്നിരിക്കുന്നത്. നടിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കാൻ വേണ്ടിയായിരുന്നു ആക്രണം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഇതു സംബന്ധിച്ച സൂചനകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും.

ക്വട്ടേഷൻ നലൽകിയ വ്യക്തി പറഞ്ഞത്

ക്വട്ടേഷൻ നലൽകിയ വ്യക്തി പറഞ്ഞത്

നടിക്ക് പ്രതിശ്രുതവരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്ന് സുനിയുടെ മൊഴിയുണ്ട്. വിവാഹം മുടങ്ങുന്നത് കൊണ്ട് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുണ്ടാകുന്ന നേട്ടം എന്താണെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്‌.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

പുതിയ സംശയത്തിന്റെ പശ്ചാത്തലത്തിൽ ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്തേക്കും. സിനിമ മേഖലയിൽ നടിയുമായി നിരവധി പേർക്ക് ശത്രുതയുണ്ടെന്ന് സൂചനകളുണ്ട്. ഇതും പോലീസിനെ സമ്മർദത്തിലാക്കിയിരിക്കുന്നു.

ദൃശ്യങ്ങൾ മാർച്ചിൽ തന്നെ കിട്ടി

ദൃശ്യങ്ങൾ മാർച്ചിൽ തന്നെ കിട്ടി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് ബെഹ്റ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഗൂഢാലോചനയും പ്രേരണയും

ഗൂഢാലോചനയും പ്രേരണയും

നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ നടക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും ബെഹ്റ വ്യക്തമാക്കി. പൊലീസ് സംശയിക്കുന്ന ചിലര്‍ ഇതില്‍ ഉള്‍പ്പെട്ടതിന്റെ സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിന് പിന്നാലെ

അറസ്റ്റിന് പിന്നാലെ

പൾസർ സുനിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നുവെന്ന് ബെഹ്റ അറിയിച്ചു. ഇത് ഫോറൻസിക് ലാബിൽ പരിശോധിച്ചാണ് വ്യക്തത വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഒരു തെളിവും അതാണെന്നും ബെഹ്റ.

പുതിയ തെളിവില്ല

പുതിയ തെളിവില്ല

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ബെഹ്റ പറഞ്ഞു. എന്നാല്‍ അക്രമത്തിന് പിന്നിലുളളവരെക്കുറിച്ച് കുറെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ബെഹ്‌റ വ്യക്തമാക്കി.

ദൃശ്യങ്ങൾ ലഭിച്ചെന്ന്

ദൃശ്യങ്ങൾ ലഭിച്ചെന്ന്

കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന പരിശോധനയ്ക്ക് പിന്നാലെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് ബെഹ്റയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+