Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ പോലീസിന്റെ പൂഴിക്കടകന്‍; വീണ്ടും കോടതിയിലേക്ക്, ഒരുവെടിക്ക് രണ്ട് പക്ഷി!!

അതുകൊണ്ട് തന്നെയാണ് പോലീസ് കോടതിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. മൊഴികള്‍ ചര്‍ച്ചയായാല്‍ പ്രോസിക്യൂഷന് കോടതിയില്‍ പ്രയാസം സൃഷ്ടിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അനുബന്ധ കുറ്റപത്രംസമര്‍പ്പിച്ചതിന് പിന്നാലെ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിന്‍മേലുള്ള വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. ഒരേസമയം, ദിലീപിനും വിവരങ്ങള്‍ പുറത്തുചര്‍ച്ചയാക്കുന്നവര്‍ക്കും ഒരുപോലെ തിരിച്ചടിയാണ് പോലീസിന്റെ പുതിയ തന്ത്രം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് അനുബന്ധ കുറ്റപത്രമാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം നിരവധി സാക്ഷികളുടെ പേര് ഇതിലുണ്ട്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പോലീസ് അടവ് മാറ്റുന്നത്...

അവസരങ്ങള്‍ തടയുന്നു

അവസരങ്ങള്‍ തടയുന്നു

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പായി വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങള്‍ വച്ച് നിരവധി ചര്‍ച്ചകളും തുടര്‍ച്ചയായി നടക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകളും പ്രതിഭാഗത്തിന് സാക്ഷികളെ സ്വാധീനിക്കാനുള്ള അവസരവും തടയുന്നതിന് പോലീസ് ശ്രമിക്കുന്നത്.

ചര്‍ച്ചകള്‍ വിലക്കണം

ചര്‍ച്ചകള്‍ വിലക്കണം

മാധ്യമചര്‍ച്ചകള്‍ വിലക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിക്കുക. മജിസ്‌ട്രേറ്റ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും. സാക്ഷികളില്‍ പ്രധാനപ്പെട്ടവര്‍ ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. കോടതി വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നതാണ് പ്രധാനം.

കുറ്റപത്ര പരിശോധന

കുറ്റപത്ര പരിശോധന

കേസിലെ കുറ്റപത്രം കോടതി പരിശോധിച്ചുവരികയാണ്. പരിശോധന പൂര്‍ത്തിയായ ശേഷമായിരിക്കും കുറ്റപത്രം തള്ളണോ കൊള്ളണോ എന്ന കാര്യം തീരുമാനിക്കുക. അതിന് മുമ്പ് തന്നെ കുറ്റപത്രത്തിലെ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.

 വിവരങ്ങള്‍ ഈ മട്ടില്‍

വിവരങ്ങള്‍ ഈ മട്ടില്‍

ഇക്കാര്യം മാധ്യമങ്ങള്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ എന്ന മട്ടില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പുറത്തുവരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് കോടതിയിലേക്ക് പോകുന്നത്.

പെടുന്നത് രണ്ടുവിഭാഗം

പെടുന്നത് രണ്ടുവിഭാഗം

സാക്ഷികളുടെ പേരുകള്‍ മാധ്യമങ്ങളില്‍ വരുന്നതും തുടര്‍ന്ന് അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും വഴി സാക്ഷികള്‍ക്ക് ആശങ്ക വര്‍ധിക്കാന്‍ സാധ്യതയുമണ്ടെന്നാണ് പോലീസ് നിഗമനം. പേരുകളും മൊഴികളും പുറത്തുവരുന്നതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുമെന്നും പോലീസ് കരുതുന്നു. ഒരേസമയം മാധ്യമങ്ങള്‍ക്കും പ്രതിഭാഗത്തിനും ശക്തമായ അടി കൊടുക്കുകയാണ് അന്വേഷണ സംഘം.

സാധ്യത കൂടുതല്‍

സാധ്യത കൂടുതല്‍

സിആര്‍പിസി 327 (32) പ്രകാരമാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി ഇക്കാര്യം ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പു തന്നെ വിഷയം ചര്‍ച്ചയാക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാക്ഷികളുടെ മൊഴികള്‍ അവരെ പുറത്തുവന്നാല്‍ സ്വാധീനിക്കാന്‍ സാധ്യത കൂടുതലാണ്.

ഇതുവഴി കേസ് പൊളിയാന്‍

ഇതുവഴി കേസ് പൊളിയാന്‍

കേസിലെ പ്രധാന സാക്ഷി ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണ്. 34ാം സാക്ഷിയായി നിലവിലെ ഭാര്യ കാവ്യാമാധവനും ഉണ്ടത്രെ. കൂടാതെ അമ്പതിലധികം സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. ഒരുപക്ഷേ, കേസില്‍ നിര്‍ണായകമാകുന്ന സാക്ഷി മഞ്ജുവാര്യരായിരിക്കും. സാക്ഷികളുടെ മൊഴിമാറ്റം കേസ് പൊളിയുന്നതിലേക്ക് നയിക്കും.

സംശയങ്ങള്‍ ഇങ്ങനെ

സംശയങ്ങള്‍ ഇങ്ങനെ

പക്ഷേ, മഞ്ജു ദിലീപിനെതിരേ സാക്ഷി പറയുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. സംവിധായകന്‍ ബൈജു കൊട്ടാരക്കര കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെ ഇത്തരമൊരു സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം മഞ്ജുവിന്റെ മകള്‍ ദിലീപിന് ശക്തമായ പിന്തുണ നല്‍കുന്നത് തന്നെയാണ് അദ്ദേഹം ഉന്നയിക്കുന്ന പ്രധാന ആശങ്ക.

ദിലീപിന്റെ സ്വാധീനം

ദിലീപിന്റെ സ്വാധീനം

സിനിമാ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി തന്നെയാണ് ദിലീപ്. അദ്ദേഹത്തിനെതിരേ നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണം ഉയര്‍ന്നപ്പോഴും ജയില്‍ കിടന്നപ്പോഴും കേരളം അക്കാര്യം കണ്ടതാണ്. നിര്‍മാണ രംഗത്തും വിതരണ രംഗത്തുമെല്ലാം ദിലീപിന് നിര്‍ണായക സ്വാധീനമുണ്ട്. നിരവധി താരങ്ങള്‍ അദ്ദേഹത്തിന് പരസ്യമായി പിന്തുണ നല്‍കിയിട്ടുമുണ്ട്.

 ദിലീപിനെതിരേ സാക്ഷി പറയുമോ

ദിലീപിനെതിരേ സാക്ഷി പറയുമോ

ഈ സാഹചര്യത്തിലാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ ദിലീപിനെതിരേ സാക്ഷി പറയുമോ എന്ന ആശങ്ക പോലീസും പങ്കുവയ്ക്കുന്നത്. കാരണം സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ഒരു കേസില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട യാത്രയും ഷോകളുമെല്ലാം പോലീസ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ ഘട്ടത്തില്‍ സിനിമാ മേഖലയിലുള്ളരില്‍ നിന്നു എത്രപേര്‍ ദിലീപിനെതിരേ സാക്ഷി പറയുമെന്നത് പ്രധാന ചോദ്യമാണ്.

ഇനിയും വൈകിക്കൂടാ

ഇനിയും വൈകിക്കൂടാ

അതുകൊണ്ട് തന്നെയാണ് പോലീസ് കോടതിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. മൊഴികള്‍ ചര്‍ച്ചയായാല്‍ പ്രോസിക്യൂഷന് കോടതിയില്‍ പ്രയാസം സൃഷ്ടിക്കും. പ്രധാന സാക്ഷികളുടെ ആവശ്യപ്രകാരമാണ് പോലീസ് കോടതിയെ സമീപിക്കുന്നതും ചര്‍ച്ചകള്‍ അവസാനിപ്പിക്കണെന്ന് ആവശ്യപ്പെടുന്നതും. കോടതിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. പക്ഷേ, ഇപ്പോള്‍ തന്നെ നിരവധി കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+