തമ്മനത്ത് ഒത്തുകൂടി, പിന്നെ പല വഴിക്ക്.. ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലാക്കിയത് കടപ്പുറത്ത് വച്ച്!!

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് നവംബര്‍ 22ന് അന്വേഷണസംഘം ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പചിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞതും പിന്നീടുണ്ടായ കാര്യങ്ങളുമെല്ലാമാണ് ഇപ്പോള്‍ കുറ്റപത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസവും കുറ്റപത്രത്തിലെ ചില നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ദിലീപ് ആക്രമിക്കപ്പെട്ട നടിയെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്നും നടന്‍ സിദ്ദിഖും നടിയെ താക്കീത് ചെയ്തുവെന്നും കുറ്റപത്രത്തിലുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് കടപ്പുറത്ത് വച്ച്

ദൃശ്യങ്ങള്‍ പകര്‍ത്തിയത് കടപ്പുറത്ത് വച്ച്

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ മെമ്മറിയിലായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീടാണ് ഇതു മെമ്മറി കാര്‍ഡിലേക്ക് മാറ്റിയത്. ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തു വച്ചായിരുന്നു ഇതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം കേസിലെ മറ്റു രണ്ടു പ്രതികളും കൂടി ഉണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്.

തമ്മനത്തു നിന്ന് പലയിടങ്ങളിലേക്ക്

തമ്മനത്തു നിന്ന് പലയിടങ്ങളിലേക്ക്

നടി ആക്രമിക്കപ്പെട്ട ദിവസം പ്രതികളെല്ലാം തമ്മനത്ത് എത്തിയ ശേഷം പലയിടങ്ങളിലേക്കായി പോവുകയായിരുന്നു. പള്‍സര്‍ സുനിയും മറ്റു രണ്ടു പേരും ആലപ്പുഴ ഭാഗത്തേക്കാണ് പോയത്.
കേസിലെ ഒരു സാക്ഷിയുടെ വീട്ടില്‍ വച്ചു പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ ഫോണ്‍ പുറത്തെടുക്കകുയായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടിടങ്ങളിലും വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി

രണ്ടിടങ്ങളിലും വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി

ഫോണില്‍ ചാര്‍ജ് കുറവായതിനെ തുടര്‍ന്ന് പള്‍സര്‍ സുനി സാക്ഷിയുടെ വീട്ടില്‍ വച്ചും വീടിന് അരികിലുള്ള കടപ്പുറത്തു വച്ചും പവര്‍ ബാങ്കില്‍ കുത്തിയ ശേഷം ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
തൊട്ടടുത്ത ദിവസം പത്രങ്ങളിലും ടിവിയിലും നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതോടെ ഭയപ്പെട്ട പ്രതികള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

ചെങ്ങന്നൂരിലേക്ക് പോയി

ചെങ്ങന്നൂരിലേക്ക് പോയി

ആലപ്പുഴയില്‍ നിന്നും ചെങ്ങന്നൂരിലേക്കാണ് പള്‍സര്‍ സുനിയും മറ്റു പ്രതികളും രക്ഷപ്പെട്ടത്. മുളക്കുഴ ആരക്കാട് മുറി പള്ളിപ്പടിക്കടുത്ത് വച്ച് സഞ്ചരിച്ച വാഹനം ഇവര്‍ ഉപേക്ഷിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. പിന്നീട് മറ്റൊരു വാഹനം വാടകയ്‌ക്കെടുത്ത ശേഷമാണ് ഇവര്‍ യാത്ര തുടര്‍ന്നത്.
കളമശേരിയിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നു പുതിയ ഫോണ്‍ ഇതിനിടെ സുനി വാങ്ങി ഉപയോഗിക്കുകയും ചെയ്തു. അതിനു ശേഷം മറ്റു സാക്ഷികളുടെ വീട്ടിലെത്തിയ പള്‍സര്‍ സുനി ജാമ്യം എടുക്കാനുള്ള വക്കാലത്തില്‍ ഒപ്പിടുകയായിരുന്നു.

കോയമ്പത്തൂരിലേക്ക് മുങ്ങി

കോയമ്പത്തൂരിലേക്ക് മുങ്ങി

വക്കാലത്തില്‍ ഒപ്പിട്ട ശേഷം പള്‍സര്‍ സുനിയും മറ്റു രണ്ടു പ്രതികളും കോയമ്പത്തൂരിലേക്ക് മുങ്ങുകയായിരുന്നു. പീളമോട് ടൗണില്‍ വച്ച് പള്‍സര്‍ സുനി ഫോണിലെ ദൃശ്യങ്ങള്‍ ഏഴാം പ്രതിക്കു കാണിച്ചുകൊടുത്തു.
കേസിലെ എട്ടാം പ്രതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇവ കാണിച്ചു തരുന്നതെന്നും പള്‍സര്‍ സുനി അയാളോട് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.

 ദിലീപിന്‍റെ പങ്ക് ആദ്യമുന്നയിച്ചത് നടിയുടെ സഹോദരന്‍

ദിലീപിന്‍റെ പങ്ക് ആദ്യമുന്നയിച്ചത് നടിയുടെ സഹോദരന്‍

സംഭവത്തില്‍ ദിലീപിന് പങ്കുണ്ടായിരിക്കാമെന്ന് ആദ്യം സൂചന നല്‍കിയത് നടിയുടെ സഹോദരനാണന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീട് മുഖ്യ പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്തുവരികയും കൂടി ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ചുവെന്നും സഹോദരന്‍ മൊഴി നല്‍കിയെന്ന് കുറ്റപത്രത്തിലുണ്ട്.
കൃത്യത്തിനു പിന്നില്‍ ദിലീപായിരിക്കാമെന്നു തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതായി നടിയുടെ സഹോദരന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. മാത്രമല്ല ദിലീപിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്. നടിയുടെ സഹോദരന്റെ ഈ മൊഴിയെ തുടര്‍ന്നാണ് ദിലീപിനെതിരേ അന്വേഷണം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും പോലീസ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദിലീപ് ഭീഷണിപ്പെടുത്തി, സിദ്ദിഖ് താക്കീത് നല്‍കി

ദിലീപ് ഭീഷണിപ്പെടുത്തി, സിദ്ദിഖ് താക്കീത് നല്‍കി

ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ടു ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ താരനിശയ്ക്കിടെയായിരുന്നു ഇതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. ദിലീപ് നടിയെ ഭീഷണിപ്പെടുത്തുന്നതിന് നടന്‍ സിദ്ദിഖും ദൃക്‌സാക്ഷിയാണെന്നും കുറ്റപത്രത്തിലുണ്ട്.ദിലീപ് നടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനു പിറകെ സിദ്ദിഖും നടിയെ താക്കീത് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബ്ന്ധപ്പെട്ട് നേരത്തേ അന്വേഷണസംഘം സിദ്ദിഖിന്റെ മൊഴിയെടുത്തിരുന്നു.

ദിലീപിനെ ക്ഷുഭിതനാക്കിയത്

ദിലീപിനെ ക്ഷുഭിതനാക്കിയത്

അമ്മയുടെ താരനിശയുടെ റിഹേഴ്സലിനിടെ ദിലീപ് നടിയെ ഭീഷണിപ്പെടുത്താനുള്ള കാരണവും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ താരനിശയ്ക്കിടെ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യാ മാധവനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സിനിമാ മേഖലയിലെ കുറച്ചു പേരോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതറിഞ്ഞ കാവ്യ ദിലീപിനെയും സിദ്ധിഖിനെയും വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാമ് ക്ഷുഭിതനായ ദിലീപ് നടിയെ പരസ്യമായി വിളിച്ച് ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Pulsar suni transfered scenes of actress to memory card from beach.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്