'ഇന്നത്തെ ലൊക്കേഷൻ തൃശൂർ'; ദിലീപിനെ തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടുപോകുന്നു,കനത്ത സുരക്ഷ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി/തൃശൂർ: നടിയെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ദിലീപിനെ വ്യാഴാഴ്ചയും തെളിവെടുപ്പിന് കൊണ്ടുപോകുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, സ്വകാര്യ ഹോട്ടൽ, തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.

മുൻ ഭർത്താവ് ദിലീപ് ജയിലിൽ! മഞ്ജു വാര്യർ ദുബായിലേക്ക്, കൂടെ തമിഴ് നടൻ പ്രഭുവും..ഒരു വാക്ക് പോലും..

കലാഭവൻ മണിയെ കൊല്ലാനും ദിലീപോ?ദിലീപിനെതിരെ സിബിഐ അന്വേഷണവും,സഹോദരന്റെ വെളിപ്പെടുത്തൽ

ആലുവ പോലീസ് ക്ലബിൽ നിന്നും രാവിലെ 10.15ഓടെയാണ് ദിലീപുമായി പോലീസ് സംഘം തൃശൂരിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോയ സമയത്ത് നടനെതിരെ വൻ പ്രതിഷേധമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് വഴിയിലുടനീളം ഒരുക്കിയിട്ടുള്ളത്. അകമ്പടി പോകുന്ന പോലീസ് വാഹനങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്.

dileep

ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി ദിലീപിനെ കാണാനെത്തിയിരുന്നു. തൂശൂരിലെ ടെന്നീസ് ക്ലബിലും, സ്വകാര്യ ഹോട്ടലിലും വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഈ രണ്ട് സ്ഥലങ്ങളിലാണ് വ്യാഴാഴ്ച പ്രധാനമായും തെളിവെടുപ്പ് നടക്കുക.

കഴിഞ്ഞ ദിവസവും ദിലീപിനെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. സിനിമയുടെ ലൊക്കേഷനായിരുന്ന തൊടുപുഴയിലെ കോളേജ്, ഗൂഢാലോചന നടത്തിയ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. ഇവിടങ്ങളിലെല്ലാം ദിലീപിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം, ദിലീപിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച രാവിലെ അവസാനിക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പോലീസ് ദിലീപിനെ അങ്കമാലി കോടതിയിൽ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷയും അതേദിവസം കോടതി പരിഗണിക്കുന്നുണ്ട്.

English summary
actress case; evidence taking is going on with dileep.
Please Wait while comments are loading...