നടിയെ ആക്രമിച്ച സംഭവം;പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം?ശോഭ സുരേന്ദ്രന്‍ ഉപവാസ സമരത്തിന്...
ചൊവ്വാഴ്ച രാവിലെ 11 മുതല്‍ കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിന് മുന്നിലാണ് ശോഭ സുരേന്ദ്രന്റെ 24 മണിക്കൂര്‍ ഉപവാസ സമരം.
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവം രാഷ്ട്രീയ വിഷയമായി മാറുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉപവാസ സമരം നടത്തും. ഫെബ്രുവരി 21 ചൊവ്വാഴ്ച രാവിലെ 11 മുതല്‍ കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിന് മുന്നിലാണ് ശോഭ സുരേന്ദ്രന്റെ 24 മണിക്കൂര്‍ ഉപവാസ സമരം.
സംസ്ഥാനത്ത് ഗുണ്ടാ, മാഫിയ രാജാണ് നടക്കുന്നത്, സംസ്ഥാനത്തെ ക്രമസമധാന തകര്‍ച്ച ഗൗരവമായി കണ്ട് ഗവര്‍ണര്‍ ഇടപെടണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് സിപിഎം നേതൃത്വത്തിലുള്ള അക്രമരാഷ്ട്രീയം കാരണം ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മറുവശത്ത് ഗുണ്ടാ മാഫിയകള്‍ അരങ്ങുവാഴുകയാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

സിപിഎമ്മില്‍ നിന്ന് ആഭ്യന്തര വകുപ്പ് മാറ്റണം...
സംസ്ഥാനത്ത് ഗുണ്ടാ മാഫിയ രാജാണ് നടക്കുന്നത്, ഒരു ഭാഗത്ത് സിപിഎം നേതൃത്വത്തിലുള്ള അക്രമരാഷ്ട്രീയം കാരണം ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മറുവശത്ത് ഗുണ്ടാ മാഫിയകള്‍ അരങ്ങുവാഴുകയാണ്. സമാധാനമെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന സിപിഎമ്മില്‍ നിന്ന് ആഭ്യന്തര വകുപ്പ് എടുത്ത് മാറ്റണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പിന്റെ വീഴ്ച...
അക്രമരാഷ്ട്രീയവും ഗുണ്ടാ മാഫിയ രാജും കാരണം ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും ആഭ്യന്തര വകുപ്പ് തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നു...
നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനായി പോലീസ് മൊബൈല്‍ ടവര്‍ വരെ കണ്ടെത്തിയതാണ്. എന്നിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടലുണ്ടോ എന്ന് സംശയമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തെ ലളിതവല്‍ക്കരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കാനുള്ള അദ്ദേഹം നടത്തുന്നതെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications