നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !
കൊച്ചി: പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ സംശയങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. ദിലീപ് അടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ നേര്‍ക്ക് സംശയത്തിന്റെ മുന നീണ്ടു. നടിക്കു നേരെ നടന്നത് വെറും കൊട്ടേഷന്‍ ആക്രമണമല്ലെന്ന സംശയത്തിന് ആക്കം കൂട്ടുകയാണ് പുതിയ സംഭവവികാസങ്ങള്‍.
Read Also: ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിയ്ക്ക്..!! യുപിയിൽ നടന്നതിന് ഉത്തരം തേടി സുപ്രീം കോടതി..!!
Read Also: ഞാനും അമ്മയും അനിയത്തിയും വീടും നാടും നിറഞ്ഞുനില്‍ക്കുന്ന വെടികളത്രേ'..!! വീണ്ടും സദാചാരം..!!
Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

നടിയെ ആക്രമിച്ച കേസില്‍ ആലുവ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചപ്പോള്‍ പ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഗൂഢാലോചനയെന്ന വാദത്തെ ശരിവെയ്ക്കുന്നതാണ്. പല സത്യങ്ങളും പുറത്ത് വരുമെന്ന് ഭയന്നിട്ടാണ് പോലീസ് തന്നെ ജയിലില്‍ തളച്ചിടുന്നതെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്.

ജയിലില്‍ നിന്നിറങ്ങിയാല്‍ താന്‍ വെറുതേയിരിക്കാന്‍ പോകുന്നില്ലെന്ന സൂചനയും പള്‍സര്‍ സുനി പങ്കുവെയ്ക്കുന്നുണ്ട്. പുറത്തിറങ്ങിയാല്‍ കേസിന് പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പള്‍സര്‍ സുനിയുടെ ഭീഷണി.

ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരും. തന്നെ വേട്ടയാടുന്ന മാധ്യമങ്ങള്‍ അന്ന് ഈ സത്യങ്ങളെല്ലാം എഴുതണമെന്നും പള്‍സര്‍ സുനി ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

തന്നെയും സുഹൃത്തുക്കളേയും തന്റെ അഭിഭാഷകരേയും പോലീസ് പീഡിപ്പിക്കുകയാണെന്ന് പള്‍സര്‍ സുനി മജിസ്‌ട്രേറ്റിനോട് പരാതിപ്പെട്ടു. അത്തരമൊരു ആക്ഷേപം പോലീസിനെക്കുറിച്ച് പ്രതിക്ക് ഉണ്ടെങ്കില്‍ പരാതിയായി എഴുതി നല്‍കാന്‍ കോടതി സുനിയോട് നിര്‍ദേശിച്ചു.

രണ്ട് പേജില്‍ പോലീസിന്റെ പീഡനങ്ങളെക്കുറിച്ച് സുനി പരാതിയും കോടതിയ്ക്ക് എഴുതി നല്‍കി. പരാതി വിശദമായി പരിശോധിച്ച ശേഷം വേണ്ട നടപടി എടുക്കാമെന്ന് കോടതി ഉറപ്പ് നല്‍കി. പള്‍സര്‍ സുനിയുടെ റിമാന്‍ഡ് അടുത്ത മാസം 6 വരെ നീട്ടി. ജയിലേക്ക് കൊണ്ടുപോകാനായി വാഹനത്തിൽ കയറ്റുമ്പോഴായിരുന്നു മാധ്യമപ്രവർത്തകരോടുള്ള സുനിയുടെ പ്രതികരണം.

തൃശ്ശൂരിൽ നിന്നും സിനിമാ ചിത്രീകരണം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് യുവനടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ആക്രമിച്ചത്. രണ്ട് മണിക്കൂറോളം ഓടുന്ന കാറിൽ ആക്രമണത്തിന് ഇരയായ നടിയെ സുനിയും കൂട്ടരും സംവിധായകൻ ലാലിന്റെ വീടിന് സമീപം ഇറക്കി വിട്ടു.

സംഭവം പുറത്ത് പറയില്ലെന്ന പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് നടി വിവരങ്ങൾ പോലീസിനെ അറിയിച്ചു. സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാര്യർ ഉൾപ്പെടെ ഉള്ളവർ ആരോപിച്ചിരുന്നു.

നടിയുമായി സിനിമാ മേഖലയിൽ ശത്രുതയുള്ളവരുണ്ടെന്നും അവർ ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു ഇതെന്നും ഉള്ള ആരോപണങ്ങൾ ഉയർന്നുവന്നു. നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു എന്നുവരെ വാർത്തകൾ വന്നു. എന്നാലിത്തരം വാർത്തകൾ പോലീസ് തള്ളിക്കളഞ്ഞു.

തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദിലീപും നിയമപോരാട്ടത്തിന് ഇറങ്ങി. സംഭവത്തിന് പിന്നിൽ നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ഉദ്ദേശം മാത്രമായിരുന്നു എന്ന് പറയുന്ന പോലീസ് ഗൂഢാലോചന സിദ്ധാന്തങ്ങളെ തള്ളിക്കളഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. എന്നാലീ ഫോൺ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പല തവണ മൊഴി മാറ്റിപ്പറഞ്ഞ് സുനി പോലീസിനെ വട്ടംചുറ്റിച്ചു. കീഴടങ്ങിയ ദിവസം കൊച്ചിയിലെ അഭിഭാഷകനെ ഏൽപ്പിച്ചുവെന്ന അവസാന മൊഴിയുടെ പിറകെ പോയിട്ടും ഫോൺ ലഭിച്ചില്ല.












Click it and Unblock the Notifications