• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി ഒരു സീറ്റും നേടിയില്ലെങ്കിലും എന്നും സംഘപുത്രി തന്നെയായിരിക്കും: നടി ലക്ഷ്മിപ്രിയ

തിരുവനന്തപുരം: വലിയ പ്രതീക്ഷകളും മോഹങ്ങളുമായിട്ടായിരുന്നു ബിജെപി ഇത്തവണത്തെ കേരള നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഏക സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെടതിന് പുറമെ പാലക്കാട് ഉള്‍പ്പടെ ഒരിടത്തും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഈ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയ സിനിമാ താരങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസവും ശക്തമായിട്ടുണ്ട്. നേരത്തെ തന്നെ തന്‍റെ ബിജെപി അനുഭാവം വ്യക്തമാക്കിയിരുന്ന നടി ലക്ഷ്മി പ്രിയക്ക് നേരയും ഇത്തരം പരിഹാസം ശക്തമായിരുന്നു. എന്നാല്‍ ഇതിനെല്ലാം ശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍..

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

നടി ലക്ഷ്മി പ്രിയ

നടി ലക്ഷ്മി പ്രിയ

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്നാണ് ലക്ഷമിപ്രിയ ഫേസ്ബുക്കില് കുറിച്ചത്. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും. ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം ഉണ്ടാവുമെന്നും നടി ഫേസബുക്കില്‍ കുറിക്കുന്നു. നടിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എബിവിപി സ്ഥാനാര്‍ത്ഥി

എബിവിപി സ്ഥാനാര്‍ത്ഥി

എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ "ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ "? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ' കണ്ടെടുക്കുകയും ചെയ്തു.

വിജയിച്ച കാലം

വിജയിച്ച കാലം

അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.' അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു..

നമ്മുടെ രാഷ്ട്രീയം

നമ്മുടെ രാഷ്ട്രീയം

പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്. തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്. നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും.

പ്രസ്ഥാനത്തിനൊപ്പം

പ്രസ്ഥാനത്തിനൊപ്പം

മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും. ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും. -അവര്‍ ആദ്യ കുറിപ്പ് അവസാനിപ്പിക്കുന്നു.

രണ്ടാമത്തെ കുറിപ്പ്

രണ്ടാമത്തെ കുറിപ്പ്

ഇതിന് പിന്നാലെ രണ്ടാമതൊരു കുറിപ്പും അവര്‍ പങ്കുവെച്ചിട്ടുണ്ട്. തിനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഒരു വ്യക്തിക്ക് നേരെയാണ് താരത്തിന്‍റെ രണ്ടാമത്തെ കുറിപ്പ്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

#SajeerKalathivila ' നീ ' എന്ന സംബോധന താങ്കളുടെ മാതാവിനെ വിളിക്കാറുള്ളത് ആണെന്ന് മനസ്സിലായി. അത് ആ ഹത ഭാഗ്യയെ മാത്രം വിളിക്കുക. നാട്ടിലുള്ള പെണ്ണുങ്ങളെ വിളിച്ചു സ്വന്തം സംസ്ക്കാരം പുറത്ത് കാട്ടണ്ട. 10 വയസ്സ് വരെ അല്ല,18 വയസ്സ് വരെ ഞാൻ സബീന അബ്ദുൾ ലത്തീഫ് ആയിരുന്നു. സർട്ടിഫിക്കറ്റ് പ്രകാരം ഇപ്പോഴും എന്റെ പേര് അത് തന്നെയാണ്.

പതിനെട്ടാം വയസ്സിൽ

പതിനെട്ടാം വയസ്സിൽ

എന്റെ പതിനെട്ടാം വയസ്സിൽ ഞാൻ വിവാഹിതയായതും പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷിന്റെ ഭാര്യ ആയി എന്നും ഹിന്ദു മത ആചാരപ്രകാരം ആയിരുന്നു വിവാഹം എന്നും അതിന് ശേഷം ലക്ഷ്മി പ്രിയ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത് ആണ് എന്നും അതിന് ശേഷം മാത്രമാണ് ഞാൻ സിനിമയിലേക്ക് വന്നിട്ടുള്ളത് എന്നും ഈ നാട്ടിലെ ഏതു കൊച്ചു കുട്ടികൾക്ക് പോലും അറിയാം.

നീണ്ട പതിനെട്ടു കൊല്ലം

നീണ്ട പതിനെട്ടു കൊല്ലം

ഈ വിവരം പോലും അറിയാത്ത അന്തം കമ്മി സേട്ടൻ നീണ്ട പതിനെട്ടു കൊല്ലം ഉറങ്ങുകയായിരുന്നു എന്ന് കരുതട്ടെ., സ്വ പിതാവിനെ ഇങ്ങനെ സ്വന്തം അണികളെ കൊണ്ടു പോലും വിളിപ്പിയ്ക്കുന്നതിനു മുൻപ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നാണ് നിർത്തലാക്കിയത് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു മനസിലാക്കുക. ഞാൻ ഒറ്റയ്ക്കല്ല നൂറനാട് സിബിഎംഎച് എസ് ൽ പഠിച്ചത്. ഞാൻ പഠിച്ച കാലയളവിൽ രണ്ടായിരത്തി അഞ്ഞൂറിൽ അധികം കുട്ടികൾ പഠിച്ചിരുന്നു.

cmsvideo
  BJP leaders reaction to failure in kerala assembly election
  പൊതു സമൂഹത്തിലേക്കാണ്

  പൊതു സമൂഹത്തിലേക്കാണ്

  ഞാൻ എഴുതുന്നത് അന്തം കമ്മികൾ മാത്രമല്ല വായിക്കുന്നത്. പൊതു സമൂഹത്തിലേക്കാണ്. അപ്പൊ താങ്കൾ കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെ കൃത്യത ഇല്ലാത്ത ഒന്നും ഞാൻ എഴുതുകയോ പറയുകയോ ഇല്ല. അതിനി ഒരുവനെ ആക്ഷേപിയ്ക്കാൻ ആണെങ്കിൽ പോലും. അതുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നുമുതൽ എന്ന് വരെ ആയിരുന്നു എന്നൊന്ന് മനസ്സിലാക്കിയിട്ട് വരിക. വെറുതെ പിതൃ സ്മരണ നടത്താൻ ഒരുമ്പെട്ടു വരാതെ. ഓക്കേ ബൈ താങ്ക്സ്

  നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

  English summary
  actress Lakshmi priya about kerala assembly election 2021 Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X