കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസിയില്‍ പൊട്ടിത്തെറി; മഞ്ജുവാര്യര്‍ രാജിവച്ചു? മോഹന്‍ലാലിനെ അറിയിച്ചു, യാഥാര്‍ഥ്യം ഇതാണ്

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ നിന്ന് നടി മഞ്ജുവാര്യര്‍ രാജിവച്ചുവെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ പ്രവര്‍ത്തനവും നിലപാടുകളും മലയാള സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണത്രെ രാജി. കൈരളിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് ഡബ്ല്യുസിസിയിലെ പ്രമുഖര്‍ രംഗത്തുവന്നു.

ഡബ്ല്യുസിസി രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു മഞ്ജുവാര്യര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി അവര്‍ സംഘടനയുടെ സജീവ ഇടപെടലുകളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടന തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ചപ്പോഴും മഞ്ജുവാര്യര്‍ മൗനം പാലിക്കുകയായിരുന്നു. അന്ന് തന്നെ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന രാജിവാര്‍ത്തയോട് പ്രമുഖര്‍ പ്രതികരിക്കുന്നത് ഇങ്ങനെ....

 വീണ്ടും ചര്‍ച്ച

വീണ്ടും ചര്‍ച്ച

മഞ്ജുവാര്യര്‍ വനിതാ കൂട്ടായ്മയില്‍ നിന്ന് രാജിവച്ചുവെന്ന് വാര്‍ത്ത വന്നതാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്. ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചതായി മഞ്ജുവാര്യര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. അബൂദാബിയില്‍ വച്ചാണ്് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇമെയില്‍ വഴി അയച്ചു

ഇമെയില്‍ വഴി അയച്ചു

തന്റെ രാജികത്ത് ഡബ്ല്യുസിസിക്ക് മഞ്ജു ഇമെയില്‍ വഴി അയച്ചുവെന്നായിരുന്നു വാര്‍ത്ത. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദലീപിനെ താരസംസഘടന തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങളായ നാല് താരങ്ങള്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. മൂന്ന് നടിമാര്‍ അമ്മ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് വിഭാഗത്തിലും മഞ്ജുവിനെ കണ്ടിരുന്നില്ല.

വാര്‍ത്ത വന്ന സാഹചര്യം

വാര്‍ത്ത വന്ന സാഹചര്യം

ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ അമ്മ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു യോഗം വിളിക്കാന്‍ തയ്യാറാണെന്ന് നടിമാരെ അറിയിക്കുകയും ചെയ്തിരക്കെയാണ് മഞ്ജുവിന്റെ രാജിവാര്‍ത്ത വന്നത്.

തങ്ങള്‍ക്കറിയില്ലെന്ന് ഡബ്ല്യുസിസി

തങ്ങള്‍ക്കറിയില്ലെന്ന് ഡബ്ല്യുസിസി

മഞ്ജു രാജിവച്ചത് സംബന്ധിച്ച് യാതൊന്നുമറിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ പ്രതികരിച്ചു. രാജിവച്ച കാര്യം പറയേണ്ടത് മഞ്ജു തന്നെയാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത കണ്ടുവെന്നും മഞ്ജുവില്‍ നിന്ന് അത്തരമൊരു പ്രതികരണം ഇതുവരെയുണ്ടായിട്ടില്ലെന്നും ഡബ്ല്യുസിസി അംഗമായ വിധുവിന്‍സന്റെ പറഞ്ഞു.

ഭിന്നതയുണ്ടത്രെ

ഭിന്നതയുണ്ടത്രെ

വാര്‍ത്തകള്‍ കണ്ടു. ഇതുവരെ അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടില്ല. മഞ്ജുവില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണവുമുണ്ടായിട്ടില്ലെന്നും വിധു വിന്‍സന്റ് പറഞ്ഞു. ഡബ്ല്യുസിസിയുമായി മഞ്ജു കുറച്ച് നാളായി ഭിന്നതയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മൗനം പാലിച്ച് മഞ്ജു

മൗനം പാലിച്ച് മഞ്ജു

ഡബ്ല്യുസിസിയുടെ കഴിഞ്ഞ യോഗത്തില്‍ മഞ്ജു പങ്കെടുത്തിരുന്നു. തന്റെ ചില വിയോജിപ്പുകള്‍ മഞ്ജു യോഗത്തില്‍ വ്യക്തമാക്കിയത്രെ. ശേഷമാണ് സംഘടനയുമായി അകന്നതെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ ഇതുവരെ മഞ്ജു പ്രതികരിച്ചിട്ടില്ല. അവരിപ്പോള്‍ അമേരിക്കയിലാണ്.

ഇരയായ നടിക്കൊപ്പം

ഇരയായ നടിക്കൊപ്പം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ മലയാള സിനിമയില്‍ വനിതാ കൂട്ടായ്മ രൂപപ്പെട്ടത്. ആക്രമണത്തിന് ഇരയായ നടിക്കൊപ്പം എന്നതാണ് കൂട്ടായ്മയുടെ നിലപാട്. മാത്രമല്ല, ദിലീപിനെതിരെ പലപ്പോഴും രൂക്ഷമായ ഭാഷയിലാണ് ഇവര്‍ രംഗത്തെത്തിയത്. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ പ്രധാന വിഷയമാക്കുന്ന ഡബ്ല്യുസിസി സിനിമാ മേഖലയില്‍ തിരുത്തല്‍ ശക്തിയാകുമെന്ന്് നിരീക്ഷിക്കുന്നവരുണ്ട്.

ഇറാന്റെ മേഘങ്ങള്‍ മോഷണം പോയി; പശ്ചിമേഷ്യയില്‍ കാലാവസ്ഥാ യുദ്ധം, സൈന്യത്തിന്റെ പ്രതികരണംഇറാന്റെ മേഘങ്ങള്‍ മോഷണം പോയി; പശ്ചിമേഷ്യയില്‍ കാലാവസ്ഥാ യുദ്ധം, സൈന്യത്തിന്റെ പ്രതികരണം

English summary
Actress Manju Warrier Resigned from WCC, Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X