'മുന്‍പോട്ടുവന്ന് പേര് പറഞ്ഞ ഏത് സ്ത്രീക്കാണ് നീതി കിട്ടിയിട്ടുള്ളത്?'; പ്രതികരണവുമായി പാര്‍വതി തിരുവോത്ത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യു സി സി യുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടിയെടുത്തുവെന്നും പാർവതി തിരുവോത്ത് ചോദിച്ചു. മോശമായി പൊരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും സമൂഹ മധ്യത്തിൽ ഒറ്റപ്പെടും സിനിമയിൽ നിന്ന് ഒഴിവാക്കുമെന്നും പാർവതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്നും ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലതായെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി പറഞ്ഞു. പേരുകൾ വന്ന് കഴിഞ്ഞാൽ എന്താണ് അടുത്ത സ്റ്റെപ്പ്. നമ്മുടെ പേര് മുമ്പിലിട്ട് ഒരുപാട് യൂട്യൂബ് ഡിബേറ്റ് നടത്തും ചാനൽ ഡിബേറ്റ് നടത്തും.

അതിൽ കൊണ്ടുവരുന്ന ഓരോരത്തരും നമ്മളെ സ്ലട്ട് ഷേയ്മ് ചെയ്യും. നമ്മളെ തള്ളി മാറ്റും. ഇതിന്റെയൊക്കെ ആഘാതമായി പിന്നെയും തള്ളിനമ്മളെ പുറത്താക്കും. ഇതൊക്കെ പറഞ്ഞുകഴിഞ്ഞ് ജോലി നമുക്ക് ആര് കൊണ്ടുത്തരും. നമ്മുടെ അഭിഭാഷകന്റെ ഫീസ് ആര് കൊടുക്കും, നമ്മുടെ മെന്റൽ ഹെൽത്ത് ആര് ഏറ്റെടുക്കും. ഇതും ചിന്തിക്കണം.
തനിക്ക് അവസരം കിട്ടിയില്ല എന്നത് തനിക്ക് പ്രശ്നമല്ലെന്നും ടേക്ക് ഓഫ് , കൂടെ, ഉയരെ സിനിമകളൊക്കെ വൻ വിജയമായി. എന്തുകൊണ്ടാണ് എന്നിട്ടും ഒരുപാട് മലയാള സിനിമകളിൽ അവസരം ലഭിക്കാതിരുന്നത്. സിനിമ ഒന്ന് ഹിറ്റായാൽ അഞ്ച് വർഷം നിരവധി അവസരങ്ങൾ ഉണ്ടാകും. അങ്ങനെ വലിയ അവസരങ്ങൾ എനിക്ക് മലയാള സിനിമയിൽ നിന്ന് ഉണ്ടായിട്ടില്ല.
പ്രൊജക്റ്റുകളങ്ങനെ വരാതിരിക്കില്ല. അതിനാൽ എനിക്ക് പിന്നീട് മലയാള സിനിമയിൽ അവസരം ലഭിക്കാതിരുന്നത് സംശയമുണ്ടാക്കുന്നതാണ് പാർവതി പറഞ്ഞു. പക്ഷേ താനത് കാര്യമാക്കുന്നില്ലെന്നും അതുകൊണ്ട് ഡബ്ല്യൂ സി സിയിൽ അംഗമാകാതിരിക്കില്ലെന്നും അവർ പറഞ്ഞു.
സർക്കാർ തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പോകുന്നില്ല എന്ന് ചോദിക്കുമ്പോഴാണ് നമുക്ക് തിരിച്ചുചോദിക്കേണ്ടിവരും, ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടതെന്ന്. അതിജീവിതമാർ പരാതി നൽകിയാലും നീതി കിട്ടുമെന്ന് എന്തുറപ്പ്. മുന്നനുഭവങ്ങൾ ഒന്നും പ്രതീക്ഷ നൽകുന്നതല്ല. അപ്പോൾ എന്തടിസ്ഥാനത്തിലാണ് നമ്മളിൽ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാർവതി ചോദിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications