Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിമാരുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കും, ഉന്നത വനിതാ ഓഫീസര്‍മാര്‍ അടക്കം അന്വേഷണ സംഘത്തില്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പരാതികളും വെളിപ്പെടുത്തലുകളുമെല്ലാം ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് സ്‌പെഷ്യല്‍ ടീമിന്റെ മേല്‍നോട്ടം. സംഘത്തില്‍ ഉന്നത വനിതാ പോലീസ് ഓഫീസര്‍മാരുമുണ്ട്. സ്പര്‍ജന്‍കുമാര്‍, ഡിഐജി എസ് അജിത ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി ജി പൂങ്കുഴലി, പോലീസ് അക്കാദമി അസി ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, എഐജി അജിത്ത്, ക്രൈംബ്രാഞ്ച് എസ് മധുസൂദന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

hema-committee

അതേസമയം ആരോപണം ഉ ന്നയിച്ചവരില്‍ നിന്ന് പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കും. നേരത്തെ നിരവധി പരാതികളാണ് വിവിധ നടന്‍മാര്‍ക്കെതിരെ ഉയര്‍ന്നത്.

രഞ്ജിത്ത്, സിദ്ധിഖ്, അലന്‍സിയര്‍, റിയാസ് ഖാന്‍ എന്നിവര്‍ക്കെതിരെയെല്ലാം ആരോപണം ഉയര്‍ന്നിരുന്നു. സിദ്ധിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇതേ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. രഞ്ജിത്ത് ബംഗാളി നടിയുടെ ആരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതീക്ഷ വെക്കുകയാണെന്ന് ഡബ്ല്യുസിസി. മൊഴി നല്‍കാന്‍ വീണ്ടും പോകേണ്ടത് ബുദ്ധിമുട്ടുണ്ടാക്കുകമെന്ന് ദീദി ദാമോദരന്‍. നടപടിയെടുക്കുകയാണെങ്കില്‍ ഇനിയും വൈകിപ്പിക്കരുതെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.

പുതിയ സംഘം നടപടി നീട്ടി കൊണ്ടുപോകാനാണോ എന്ന സംശയവും ഡബ്ല്യുസിസി പങ്കുവെച്ച്. വേറെ വഴിയില്ലാത്തത് കൊണ്ട് പ്രതീക്ഷ വെക്കുന്നുവെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുന്നത്. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കുന്ന കാര്യത്തില്‍ അടക്കം നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചത്.

സര്‍ക്കാരിനെതിരെ നേരത്തെ കടുത്ത വിമര്‍ശനം തന്നെ വിവിധ മേഖലകളില്‍ നിന്നുയര്‍ന്നിരുന്നു. അതേസമയം പരാതി ഉള്ളവര്‍ക്ക് സമീപിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സ്വമേധയാ കേസെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. പരാതി ഉള്ളവര്‍ക്ക് സംഘത്തെ സമീപിക്കുകയും ചെയ്യാം. അതനുസരിച്ചാണ് കേസെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+