കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി എഴുന്നറ്റ്‌ നടക്കാനാകുമെന്ന്‌ വിശ്വസിച്ചിരുന്നില്ല'; കൊവിഡ്‌ അനുഭവം പങ്കുവെച്ച്‌ സാനിയ ഇയ്യപ്പന്‍

Google Oneindia Malayalam News

കൊച്ചി: കൊവിഡ്‌ കാലത്ത്‌ അനുഭവിക്കേണ്ടി വന്ന ഭീകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ്‌ സിനിമ നടി സാനിയ ഇയ്യപ്പന്‍. കൊവിഡ്‌ പൊസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങളുടെ നടക്കുന്ന ഓര്‍മ്മകളാണ്‌ സാനിയ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്നത്‌.

'2020മുതല്‍ കൊവിഡ്‌ എന്ന രോഗത്തേക്കുറിച്ചും അതിന്റെ പ്രത്യേകതകളേപ്പറ്റിയും നമ്മള്‍ കേള്‍ക്കുന്നുണ്ട്‌. രോഗത്തിനെതിരെ സകല സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും പാലിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ലോക്‌ഡൗണ്‍ മാറിയ ശേഷം ചിലരെങ്കിലും ജീവിതം സ്വഭാവികമായെന്ന്‌ കരുതാന്‍ തുടങ്ങി. ചിലര്‍ക്ക്‌ രോഗത്തോടുള്ള ഭയം കുറഞ്ഞുവരികയുണ്ടായ. എല്ലാവര്‍ക്കും അവരവരുടേയായ ജോലിയും കാര്യങ്ങളും ഉള്ളതിനാല്‍ ആരെയും പഴി പറയാന്‍ പറ്റില്ല. നമ്മെളെല്ലാവരും ഇതിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്‌. അത്‌ ഇപ്പോള്‍ കൊവിഡ്‌ ആയാലും പ്രളയമായാലും നമ്മള്‍ നേരിടും' സാനിയ പറയുന്നു.

saniya

'ഇനി ഞാനെന്റെ ക്വാറന്റൈന്‍ ദിവസങ്ങളെക്കുറിച്ച്‌ പറയാം. ടെസ്റ്റ്‌ റിസള്‍ട്ട്‌ നെഗറ്റീവ്‌ ആകാന്‍ ഒരുങ്ങി ഇരിക്കുകയാണ്‌ ഞാന്‍. കാരണം ഇത്‌ ആറാമത്തെ തവണയാണ്‌ കൊവിഡ്‌ ടെസ്റ്റിന്‌ വിധേയയായത്‌. എന്നാല്‍ ഇത്തവണ അത്‌ പോസിറ്റീവ്‌ ആയിരുന്നു. ടെസ്‌റ്റില്‍ പോസിറ്റീവ്‌ ആയതും എന്ത്‌ ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേള്‍ക്കാന്‍ താന്‍ തയാറായിരുന്നില്ല എന്ന്‌ മാത്രമറിയാം. കുടുംബം ,കൂട്ടുകാര്‍, കഴിഞ്ഞ കുറേ ദിവസമായി കണ്ടുമുട്ടിയ വ്യക്തികള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസില്‍.

ഒരേ സമയം അസുഖത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീണിതയും ദുഖിതയുമായി. വീട്ടില്‍ ചെന്ന്‌ ദിവസങ്ങള്‍ ആരംഭിച്ചു. നെറ്റ്‌ഫ്‌ളിക്‌സില്‍ സമയം ചിലവിടാന്‍ കരുതിയിരുന്നെങ്കിലും അതി ഭീകരമായ തലവേദന തടസമായി. കണ്ണുകള്‍ തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതി.
രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്‌ച്ച മങ്ങാന്‍ തുടങ്ങിയത്‌ ഞാനറിഞ്ഞു. ശരീരം തിണര്‍ത്തു പൊങ്ങാന്‍ ആരംഭിച്ചു. കൂടാതം ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. മുന്‍പൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാള്‍ മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന താന്‍ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല.

ഉത്‌കണ്‌ഠ ഉണ്ടായാല്‍ നമ്മളെ ,ഹായിക്കാന്‍ ആരും വരില്ല. എന്റെ ഉത്‌കണ്‌ഠ ശരീരത്തെ മാനസികമായി തളര്‍ത്തി. ഇനി എഴുന്നേറ്റ്‌ നടക്കാന്‍ കഴിയുമെന്ന്‌ വ്‌ശ്വസിച്ചിരുന്നില്ല. അചിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ശ്രമിക്കുക. രോഗമ ഭീകരമാണ്‌. മൂന്ന്‌ ദിവസം മുന്‍പ്‌ നെഗറ്റീവ്‌ ഫലം വന്നു. സാനിയ പറയുന്നു.

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

English summary
actrers saniya iyyappan share her worst covid positive experience through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X