ആ കിരീടം താങ്ങാനുള്ള തല എനിക്കില്ല; ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍, 'തീകുട്ടി' പോര്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ ആരോപണം വന്ന പിന്നാലെ നടി സീമ ജി നായര്‍ നടത്തിയ പ്രതികരണത്തിന് സിപിഎം നേതാവ് പിപി ദിവ്യ നല്‍കിയ മറുപടി വാര്‍ത്തയായിരിക്കെ വീണ്ടും പ്രതികരിച്ച് സീമ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് മുമ്പും രംഗത്തുവന്ന വ്യക്തിയാണ് നടി സീമ ജി നായര്‍. പുതിയ സാഹചര്യത്തില്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു അവര്‍.
സൈബര്‍ ആക്രമണം ശക്തമാണെന്നും തീകുട്ടി എന്ന മുഖമില്ലാത്ത വ്യക്തി സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണം അധിക്ഷേപകരമാണ് എന്ന് സീമ പറഞ്ഞിരുന്നു. തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. തെറ്റ് ചെയ്താല്‍ മാത്രമാണ് ശിക്ഷിക്കപ്പെടേണ്ടത്. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. പേടിച്ച് മൂലയില്‍ ഒളിക്കുമെന്ന് ഒരു തീകുട്ടിയും കരുതേണ്ട എന്നായിരുന്നു സീമ ജി നായര്‍ ഇന്ന് രാവിലെ ഫേസ്ബുക്കില്‍ കുറിച്ചത്.

സീമ ജി നായരുടെയും അനുശ്രീയുടെയും ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു തൊട്ടുപിന്നാലെ പിപി ദിവ്യയുടെ പ്രതികരണം. 'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍' എന്ന് പറഞ്ഞാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലുള്ള ചിലരുടെ പിന്തുണ പ്രോല്‍സാഹനമാകുമെന്നും അവര്‍ക്ക് സീമ ജി നായരും അനുശ്രീമാരും സംരംക്ഷണം ഒരുക്കുമുമെന്നും ദിവ്യ കുറിച്ചു.
ഇതിനുള്ള മറുപടിയുമായി സീമ ജി നായര്‍ വൈകാതെ രംഗത്തെത്തി. ദിവ്യയുടെ പ്രതികരണം വാര്‍ത്തയാക്കിയ മാധ്യമ സ്ഥാപനത്തിന്റെ സോഷ്യല്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയായിരുന്നു അവരുടെ പ്രതികരണം. എല്ലാം തികഞ്ഞ ഒരു മാം ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത് എന്ന പരിഹാസത്തോടെ തുടങ്ങിയ കുറിപ്പില്‍ രത്‌ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നും സീമ ജി നായര്‍ വ്യക്തമാക്കുന്നു.
സീമ ജി നായരുടെ മറുപടി കുറിപ്പ്: ''Goodafternoon, പിപി ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്, ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖ പെടുത്തുന്നു. കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ് , ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല''
പിപി ദിവ്യയുടെ കുറിപ്പ് വായിക്കാം: ''ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..
ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ
ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ
രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും... സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.
ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)
മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.''
സീമ ജി നായര്‍ രാവിലെ എഴുതിയ കുറിപ്പ്: ''ശുഭദിനം, ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതിൽ "തീക്കുട്ടി "എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട്, (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ. ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്, അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്, ഇനി ഞാൻപറയട്ടെ, ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ് മെന്റിൽ ഉറച്ചു നിൽക്കും, (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്യതാൽ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട''
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications