മകന്റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ നിന്നു: സേതുലക്ഷ്മി
മകന് കിഷോറിന്റെ രണ്ട് കിഡ്നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായഭ്യാര്‍ത്ഥനയുമായി സേതുലക്ഷ്മി രംഗത്ത് എത്തിയത്. അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു നടിക്കും മകനും സഹായവുമായി രംഗത്ത് എത്തിയത്. ഇതിനിടെ സേതുലക്ഷ്മിയുടെ മകന് വേണ്ടി തന്റെ വൃക്ക നല്കാന് തയ്യാറാണെന്ന് അറിയിച്ച് നടി പൊന്നമ്മ ബാബു രംഗത്തെത്തി. പിന്നാലെ നടിയുടെ മനസിനെ എല്ലാവരും വാഴ്ത്തി.
എന്നാല്‍ മകന്റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായെന്നാണ് സേതുലക്ഷ്മി പറയുന്നത്. കേരള കൗമുദി ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിശദാംശങ്ങളിലേക്ക്

സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി
സേതുലക്ഷ്മിയുടെ മകന് കിഷോറിന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. കിഡ്നി മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.എന്നാല്‍ കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് സേതുലക്ഷ്മിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെയാണ് എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി രംഗത്തെത്തിയത്.

കരളലിയിച്ച വാക്കുകള്‍
വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി തന്റെ മകന് വേദനയും തിന്ന് ജീവിക്കുയാണ്. ഒരു വൃക്കയെങ്കിലും ഉടന്‍ മാറ്റിവെച്ചാലേ ജീവന് രക്ഷപ്പെടുകയുള്ളു. മകന് രണ്ട് ചെറിയ കുട്ടികളാണെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.

സഹായപ്രവാഹം
സേതുലക്ഷ്മിയുടെ അപേക്ഷ ഫേസ്ബുക്കിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളായിരുന്നു സഹായവുമായി രംഗത്തെത്തിയത്. താരസംഘടനായ അമ്മയ്ക്ക് പുറമെ സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധിയാളുകളുമായിരുന്നു സഹായവുമായി രംഗത്ത് എത്തിയത്.

വൃക്ക ദാനം ചെയ്യാമെന്ന് പൊന്നമ്മ ബാബു
ഇക്കൂട്ടത്തില്‍ സാമ്പത്തിക സഹായത്തിന് പുറമേ കിഷോറിന് വൃക്കദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു നടി പൊന്നമ്മ ബാബു. സേതുലക്ഷ്മിയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

കുഴപ്പമുണ്ടോന്ന് അറിയില്ല
ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്ക്കാന് എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്നി നല്‍കും. എന്റെ വൃക്ക അവന് സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല.

സേതുലക്ഷ്മിയെ അറിയിച്ചു
എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം, ഞാന്‍ വരാം, എന്നായിരുന്നു പൊന്നമ്മ ബാബു സേതുലക്ഷ്മിയെ അറിയിച്ചത്. എന്നാല്‍ പൊന്നമ്മയുടെ വൃക്ക എടുക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സഹായങ്ങള്‍ ഇല്ലാതായി
അതേസമയം പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ തനിക്ക് ലഭിച്ച് കൊണ്ടിരുന്ന സഹായങ്ങള്‍ ഇല്ലാതായെന്നാണ് സേതുലക്ഷ്മി ഇപ്പോള്‍ അഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ അഭ്യര്‍ത്ഥന കേട്ട് നിരവധി പേര് സഹായിച്ചിരുന്നു.

അതോടെ നിന്നു
അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മകന്റെ ചികിത്സാ ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പൊന്നമ്മ ബാബു ഇടപെട്ടതോടെ അതും പോയി. മകന് കിഡ്നി നല്കാന് കുറേ പേര് തയ്യാറായിരുന്നു. എന്നാല്‍ പൊന്നമ്മ ബാബു പറഞ്ഞത് മാത്രം വാര്‍ത്തയായി.

അസുഖങ്ങളില്ലേ
അവര്‍ക്ക് കുറേ സ്വീകരണങ്ങള്‍ ലഭിച്ചു. പക്ഷേ ഇപ്പോഴും തന്റെ പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ല.
പലരും തന്നോട് ചോദിച്ചിരുന്നു. പൊന്നമ്മ ബാബുവിന് പല അസുഖങ്ങളുമില്ലേ അവര്‍ക്ക് വൃക്ക ദാനം ചെയ്യാന്‍ കഴിയില്ലെന്ന് ആദ്യമേ അറിയില്ലേ എന്നൊക്കെ.

നല്ല മനസ് കൊണ്ട്
ചിലപ്പോള്‍ അവര്‍ അവരുടെ നല്ല മനസ് കൊണ്ട് ചെയ്തതാകാം. എന്തായാലും അതോടെ തന്റെ വരുമാനം ഇല്ലാതായി, നടി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications