ഒരു സെൽഫി, ഒരു ഫേസ്ബുക്ക് പോസ്റ്റ്... എല്ലാം അവസാനിപ്പിച്ച് നടി സുരഭി ലക്ഷ്മിയും ഭർത്താവും!!

  • By: Kishor
Subscribe to Oneindia Malayalam

ലാസ്റ്റ് സെൽഫി. ഞങ്ങൾ ഡിവോഴ്സ് ആയിട്ടോ. നോ കമന്റ്സ് ഓക്കെ. ഇനി നല്ല ഫ്രണ്ട്സ് ഞങ്ങൾ - ഒരു വിവാഹമോചന പ്രഖ്യാപനമാണ് ഈ കേട്ടത്. ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മിയുടെ ഭർത്താവ് വിപിൻ സുധാകറിന്റെ വകയാണ് ഈ പോസ്റ്റ്. രണ്ടര വർഷത്തെ ദാമ്പ്യത്യത്തിന് ശേഷം സുരഭിയും വിപിൻ സുധാകറും വേർപിരിഞ്ഞു.

ജനപ്രിയനായകന് ട്രോളുകൾ നിലയ്ക്കുന്നില്ല.. ദിലീപ് ജയിലിൽ എന്തുചെയ്യുന്നു.. മുകേഷിനും ഇന്നസെൻറിനും മോഹൻലാലിനും വരെ അറഞ്ചം പുറഞ്ചം ട്രോളുകൾ!!

വിവാഹമോചിതയായ കാര്യം സുരഭി ലക്ഷ്മി ആരോടും പറഞ്‍ഞില്ല. സത്യം പറഞ്ഞാൽ താൻ വിവാഹിതയാണ് എന്ന കാര്യം തന്നെ അവർ അധികമാരോടും പറഞ്ഞിരുന്നില്ല. ദേശീയ അവാർഡ് കിട്ടിയ ശേഷം നൽകിയ അഭിമുഖത്തിൽ വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിന് മുത്തശ്ശിയും അമ്മയും സഹോദരങ്ങളും എന്നാണ് സുരഭി മറുപടി പറഞ്ഞത്.

surabhi-

സന്തോഷകരമല്ല നടിയുടെ ദാമ്പത്യം എന്ന് അന്ന് തന്നെ ഊഹാപോഹങ്ങൾ പരന്നു. 2014 ഒക്ടോബർ 10നാണ് വിപിൻ സുധാകറും സുരഭി ലക്ഷ്മിയും ഗുരുവായൂരിൽ വെച്ച് വിവാഹിതരായത്. എം 80 മൂസ എന്ന പ്രോഗ്രാമിലുടെയാണ് സുരഭി പ്രേക്ഷകർക്ക് പരിചിതയായത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിക്ക് ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡും കിട്ടി.

English summary
Actress Surabhi Lakshmi's husband Vipin's facebook post about divorce.
Please Wait while comments are loading...