ബജറ്റിൽ ആവശ്യത്തിന് വിഹിതം അനുവദിച്ചില്ല; അതൃപ്തിയിൽ ഭക്ഷ്യമന്ത്രി, ധനമന്ത്രിക്ക് കൈകൊടുത്തില്ല
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സപ്ലൈകോക്ക് അനുവദിക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതോടെ ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു. ബജറ്റിലെ അതൃപ്‌തി കെഎൻ ബാലഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി.
ബജറ്റിൽ വകുപ്പുകൾക്ക് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ സി പി ഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പരാതി അറിയിക്കുമെന്ന് സൂചനയുണ്ട്. അതേസമയം കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.

പശ്ചാത്തല സൗകര്യ വികസനത്തിനും, വൈജ്ഞാനിക സമൂഹ സൃഷ്ടിക്കും ഊന്നല്‍ നല്‍കുന്ന പ്രകടന പത്രികയിലെ കാഴ്‌ചപ്പാട് ബജറ്റിലുടനീളം ദൃശ്യമാണ്.
കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്നത്. സംസ്ഥാന ബജറ്റാവട്ടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പുവരുത്തുന്നതുമാണ്. 1698 കോടി രൂപ തന്നെ കാര്‍ഷിക മേഖലക്കായി വിലയിരുത്തിയിട്ടുണ്ട്. റബ്ബര്‍ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞപ്പോള്‍ സബ്‌സിഡി 180 രൂപയാക്കി സംസ്ഥാന ബജറ്റില്‍ ഉയര്‍ത്തി. പൊതുമേഖലാ സ്ഥാനപങ്ങളെ വിറ്റുതുലച്ച് മുന്നോട്ടുപോകുന്നതാണ് കേന്ദ്ര ബജറ്റെങ്കില്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമീപനമാണ് സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്‌തിട്ടുള്ളത്. കെഎസ്‌ആര്‍ടിസിക്ക് മാത്രമായി 1120.54 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
തൊഴില്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഈ മേഖലയിലെ വിവിധ വകുപ്പുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമായി 464.44 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. കെ-റെയില്‍ ഉള്‍പ്പെടെ പശ്ചാത്തല സൗകര്യ വികസനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാട് കേരള വികസനത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷിപത്രമാണ്. ടൂറിസം ഉള്‍പ്പെടേയുള്ള പുത്തന്‍ വികസന മേഖലകളെ വികസിപ്പിക്കുന്ന സമീപനവും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്.
കേന്ദ്രം മുന്നോട്ടുവെക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച കേരള ബജറ്റ് രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തു പകരുന്നതാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications