കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിജിപിയുടെ മകളുടെ പരാതി; മർദ്ദനമേറ്റ പൊലീസുകാരനെതിരെയും കേസെടുത്തു

  • By Desk
Google Oneindia Malayalam News

എ ഡി ജി പിയുടെ മകൾക്കെതിരെ പരാതി നൽകിയ പൊലീസുകാരനെതിരെയും കേസെടുത്തു. എ ഡി ജി പിയുടെ മകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്. ബറ്റാലിയൻ എ ഡി ജി പി സുധേഷ് കുമാറിന്റെ ഡ്രൈവർ ആര്യനാട് സ്വദേശി ഗവാസ്കറിനെതിരെയാണ് കേസെടുത്തത്.

എ ഡി ജി പിയുടെ മകൾ സ്നിഗ്ദ തന്നെ മർദ്ദിച്ചുവെന്ന ഗവാസ്കറുടെ പരായിതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ഗവസ്കർ തന്നെ അപമാനിച്ചുവെന്ന് കാട്ടി യുവതിയും പൊലീസിൽ പരാതിയ നൽകിയത്.

പൊലീസ് ഡ്രൈവറുടെ പരാതി

പൊലീസ് ഡ്രൈവറുടെ പരാതി

എ ഡി ജി പിയുടെ മകൾക്കെതിരെ പരാതി നൽകിയ പൊലീസുകാരനെതിരെയും കേസെടുത്തു. എ ഡി ജി പിയുടെ മകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്. ബറ്റാലിയൻ എ ഡി ജി പി സുധേഷ് കുമാറിന്റെ ഡ്രൈവർ ആര്യനാട് സ്വദേശി ഗവാസ്കറിനെതിരെയാണ് കേസെടുത്തത്. എ ഡി ജി പിയുടെ മകൾ സ്നിഗ്ദ തന്നെ മർദ്ദിച്ചുവെന്ന ഗവാസ്കറുടെ പരായിതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ഗവസ്കർ തന്നെ അപമാനിച്ചുവെന്ന് കാട്ടി യുവതിയും പൊലീസിൽ പരാതിയ നൽകിയത്.

ഗവാസ്കർ ആശുപത്രിയിൽ

ഗവാസ്കർ ആശുപത്രിയിൽ

എ ഡി ജി പിയുടെ മകളുടെ മർദ്ദനത്തിൽ പരുക്കേറ്റ ഡ്രൈവർ ഗവാസ്കർ ആശുപത്രിയിൽ ചികിസ്തതേടി. മർദ്ദനത്തിൽ ഗവാസ്കറുടെ കഴുത്തിന് ക്ഷതമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ സ്നിഗ്ദയ്ക്കെതിരെ ഗവാസ്കർ പരാതി നൽകിയതോടെ എ ഡി ജി പിയുടെ മകളെ സംരക്ഷിക്കാനുള്ള ചരടുവലികൾ സജീവമായി. ഒരു പകൽ മുഴുവൻ നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സ്നിഗ്ദയ്ക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. മർദ്ദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എ ഡി ജി പിയുടെ മറുതന്ത്രം

എ ഡി ജി പിയുടെ മറുതന്ത്രം

തന്റെ കൈക്കു കയറി പിടിച്ചുവെന്നാരോപിച്ചാണ് യുവതി ഗവാസ്കറിനെതിരെ പരാതി നൽകിയിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഡ്രൈവറായ ഗവാസ്കർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ നിരപരാധിയായ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നതായും പരാതി കെട്ടിച്ചമച്ചതാണെന്നും ഗവാസ്കർ പറഞ്ഞു.

മോശം പെരുമാറ്റം മുൻപും

മോശം പെരുമാറ്റം മുൻപും

വീട്ടിലും ഒാഫീസിലുമുള്ള പൊലീസുകാരോട് എ ഡി ജി പിയും കുടുംബവും മോശമായി പെരുമാറുന്നത് പതിവാണെന്ന ആക്ഷേപം ശക്തമാണ് .വീട്ടുജോലി ചെയ്യാൻ തയാറാകാത്ത പൊലീസുകാർക്കെതിരെ അകാരണമായി നടപടിയെടുത്തതായും ആരോപണമുണ്ട്. ഭാര്യയേയും മകളേയും ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് ഒാഫീസ് ഗാർഡുമാരെ സ്ഥലം മാറ്റിയെന്നും പരാതിയുണ്ട്.

English summary
adgp daughter file complaint against police driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X