അവരെ കണ്ട് ദിലീപ് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു!! പക്ഷെ സാധിച്ചില്ല ...പിന്നെ പൊട്ടിക്കരച്ചില്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ആലുവ സബ് ജയിലുള്ള ദിലീപ് മാനസികമായി ഏറെ തളര്‍ന്ന അവസ്ഥയിലാണെന്ന് വിവരം. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലാണ് താരം ഇപ്പോഴുള്ളത്. ജാമ്യം തേടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും ദിലീപ് സമീപിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. ഇതോടെ ജയിലില്‍ കണ്ണീര്‍ പൊഴിച്ചും മൗനിയായി ഇരുന്നും സമയം തള്ളി നീക്കുകയാണ് ജനപ്രിയനായകന്‍. അതിനിടെ സ്വന്തം മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയും ദിലീപിനെ കുടുക്കുന്നതാണ്. ദിലീപിന്റെ മൊഴിയില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞത്.

എഡിജിപി സന്ദര്‍ശിച്ചു

എഡിജിപി സന്ദര്‍ശിച്ചു

ആലുവ സബ് ജയിലിലില്‍ എഡിജിപി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ദിലീപിന് ജയിലില്‍ പ്ര്‌ത്യേക പരിഗണന നല്‍ക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.

മിന്നല്‍ സന്ദര്‍ശനം

മിന്നല്‍ സന്ദര്‍ശനം

ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീലേഖ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ഓരോ സെല്ലിലുമെത്തിയ ഇവര്‍ തടവുകാരോട് വിവരങ്ങള്‍ തിരക്കി. ദിലീപിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന് ആരും പരാതി പറഞ്ഞില്ലെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടിലുള്ളത്.

ദിലീപിന്റെ സെല്ലിലെത്തി

ദിലീപിന്റെ സെല്ലിലെത്തി

ദിലീപിനെ പാര്‍പ്പിച്ച രണ്ടാം നമ്പര്‍ സെല്ലിലും ശ്രീലേഖയെത്തി. അപ്പോള്‍ താരം പായയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. സഹതടവുകാരെല്ലാം അപ്പോള്‍ ചാടിയെഴുന്നേറ്റു.

ഞെട്ടിയുണര്‍ന്നു

ഞെട്ടിയുണര്‍ന്നു

സെല്ലിനുള്ളില്‍ വച്ച് സംസാരം കേട്ടതോടെയാണ് ദിലീപ് വിവരമറിഞ്ഞത്. ഉടന്‍ ചാടിയേഴുന്നേല്‍ക്കാനും താരം ശ്രമം നടത്തി.

ഞെട്ടിയുണര്‍ന്നു

ഞെട്ടിയുണര്‍ന്നു

സെല്ലിനുള്ളില്‍ വച്ച് സംസാരം കേട്ടതോടെയാണ് ദിലീപ് വിവരമറിഞ്ഞത്. ഉടന്‍ ചാടിയേഴുന്നേല്‍ക്കാനും താരം ശ്രമം നടത്തി.

എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല

എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല

പക്ഷെ ദിലീപിന് പായയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഉറക്കവും ചെവിയുടെ ബാലന്‍സും തെറ്റിയതിനെ തുടര്‍ന്നായിരുന്നു ഇത്. ചെവിയിലെ ഫ്‌ളൂയിഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് ബാലന്‍സ് കുറഞ്ഞതെന്നാണ് സൂചന.

 കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു

കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു

ദിലീപിനെ ജയില്‍ സൂപ്രണ്ട് ബാബുരാജും വാര്‍ഡന്‍മാരും കൈപിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.

പൊട്ടിക്കരഞ്ഞു

പൊട്ടിക്കരഞ്ഞു

എഴുന്നേറ്റപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് ശ്രീലേഖ ചോദിച്ചപ്പോള്‍ ദിലീപിന്റെ മറുപടി പൊട്ടിക്കരച്ചിലായിരുന്നു. പിന്നെ പതിയെ പറഞ്ഞു. കേസില്‍ 100 ശതമാനവും താന്‍ നിരപരാധിയാണ്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടെ പറയണമെന്നും ദിലീപ് അഭ്യര്‍ഥിച്ചു.

കരച്ചില്‍ തുടര്‍ന്നു

കരച്ചില്‍ തുടര്‍ന്നു

ഇക്കാര്യങ്ങള്‍ പറഞ്ഞ ശേഷവും ദിലീപ് കരച്ചില്‍ തുടരുകയായിരുന്നു. ഇതോടെ അധിക സമയം സെല്ലില്‍ നില്‍ക്കാതെ ശ്രീലേഖ മടങ്ങുകയായിരുന്നുവെന്ന് കേരള കൗമുദി പറയുന്നു.

സിസിടിവികള്‍ പരിശോധിച്ചു

സിസിടിവികള്‍ പരിശോധിച്ചു

ജയിലിലെ മുഴുവന്‍ സിസിടിവികളും കൂടി പരിശോധിച്ച ശേഷമാണ് ശ്രീലേഖ തിരിച്ചുപോയത്. ഒന്നര മണിക്കൂറോളം അവര്‍ ജയിലില്‍ ചെലവഴിച്ചു.

നേരത്തേയുള്ള വാര്‍ത്ത

നേരത്തേയുള്ള വാര്‍ത്ത

തമിഴ്‌നാട് സ്വദേശിയായ സഹതടവുകാരനെ ദിലീപിന്റെ ജയിലിലെ കാര്യങ്ങള്‍ നോക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു നേരത്തേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതേ തുടര്‍ന്നാണ് എഡിജിപി ജയിലില്‍ നിജസ്ഥിതി അറിയാനെത്തിയത്.

English summary
ADGP R Sreelekha visited Aluva sub jail
Please Wait while comments are loading...