Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് എഡിജിപി അന്വേഷിക്കും; ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്കു നടന്ന എസ്എഫ്‌ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ ആക്രമണത്തെ കുറിച്ചും ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പോലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസിന് നേരെയാണ് എസ്എഫ്‌ഐയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എസ്എഫ്‌ഐയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.

rahulgandhi

ഇത്തരം അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങളും സ്വാതന്ത്ര്യമുള്ള നാടാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിക്രമത്തെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്എഫ്‌ഐക്കെതിരെ രംഗത്തുവന്നിരുന്നു. എസ്എഫ്‌ഐയുടെ ആക്രമണം ശരിയായ പ്രവണതയല്ലെന്നും സിപിഐഎം സംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. സംഭവത്തില്‍ ശരിയായ അന്വേഷണം പോലീസ് നടത്തുമെന്നും മുഖ്യമന്ത്രിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എസ്എഫ്‌ഐയുടെ നടപടി ദൗര്‍ഭാഗ്യകരം ആണെന്നും എസ്എഫ്‌ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന ആണെന്നും അദ്ദേഹം പറഞ്ഞു.

ഒരുപൊടിക്ക് ചിരി കൂടി ആയാലുണ്ടല്ലോ....വ്യത്യസ്ത ലുക്കില്‍ അര്‍ച്ചന ശുശീലന്‍
എന്നാല്‍ ഓഫീസിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ബഫര്‍സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടല്‍ നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്ത് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു എന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+