ദുബായിയിൽ നിന്ന് മുന്നേകാൽ കോടിയുമായി മലയാളി മുങ്ങി; ജപ്പാൻ കമ്പനി പൊക്കി, അടിമാലിക്കാരൻ കുടുങ്ങി!

  • Posted By: Desk
Subscribe to Oneindia Malayalam

അടിമാലി: ദുബായിയിൽ ജോലി ചെയ്യുന്നതിനിടെ ജപ്പാൻ കമ്പനിയിൽ നിന്നും മൂന്നേകാൽ കോടി തട്ടി യുവാവ്. അടിമാലിക്കാരനെ ജപ്പാൻ കമ്പനി പൂട്ടി. അടിമാലി കുരിശുപാറ ചെറുവാഴത്തോട്ടത്തിൽ ജയപ്രസാദ്(36)നെയാണ് അടിമാലി സിഐ പികെ സാബുവും സംഘവും അറസ്റ്റ് ചെയ്തത്. ജപ്പാൻ കമ്പനി എംബസി വഴി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വ്യാജ തെളിവുണ്ടാക്കി കുരുക്കിയതാണ്.. സിബി ഐ അന്വേഷണം വേണമെന്ന് ദിലീപ്.. അപ്പോള്‍ ആ തെളിവുകളോ?

2007 മുതൽ ദുബായിയിൽ ജോലി ചെയ്ത വരുന്നയാളാണ് ജയപ്രസാദ്. 2015 ജനുവരി മുതൽ 2016 സെപ്തംബർ വരെ ജപ്പാൻ കമ്പനിയായ ഇസഡ്എഫിൽ ക്യാഷ് കൊണ്ടർ കൈകാര്യം ചെയ്യുന്ന ചുമതലയും അക്കൗണ്ടന്റായ ജയപ്രസാദിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നും പണവും ചെക്കുകളുമായി നടത്തിയ തിരിമറിയിൽ കമ്പനിക്ക് സംശയം തോന്നുകയായിരുന്നു. കമ്പനി അധികൃതർ ജയപ്രസാദിനോട് വിവരം തിരക്കിയതോടെ കുടുംബ സമേതെ ഇയാൾ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കേരളത്തിലെത്തിയതറിഞ്ഞ കമ്പനി ഇന്തയൻ എംബസി മുഖേന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

ഒന്നര ലക്ഷത്തോളം തൊഴിലാളികലുള്ള കമ്പനി

ഒന്നര ലക്ഷത്തോളം തൊഴിലാളികലുള്ള കമ്പനി

ഒന്നര ലക്ഷത്തോളം തൊഴിലാളികലുള്ള കമ്പനിയിലാണ് അജയപ്രസാദ് ജോലി ചെയ്തത്. അതുകൊണ്ട് തന്നെ പലപ്പോഴായി നടത്തി വന്നിരുന്ന തട്ടിപ്പുകൾ മനസിലാക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞിരുന്നില്ല.

തെളിവുകൾ ശേഖരിച്ചു വരുന്നു

തെളിവുകൾ ശേഖരിച്ചു വരുന്നു

പിന്നീട് നടത്തിയ വിശദമായ ഓഡിറ്റിങിലാണ് സംഭവം പുറത്തായത്. ഇയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണ്.

അന്വേഷണം ഊർജിതമാക്കും

അന്വേഷണം ഊർജിതമാക്കും

വിദേശത്തു നിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കമുള്ള അനുബന്ധ തെളിവുകളും കേരളത്തിലെത്തിച്ച് അന്വേഷമം ഊർജിതമാക്കും.

ഹൈക്കോടതി നിർദേശം

ഹൈക്കോടതി നിർദേശം

ഇതിനിടയിൽ ജയപ്രസാദ് ഹൈക്കോടതിയെ സമീച്ചിരുന്നു. എന്നാൽ അടിമാലി സിഐയുടെ മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചത്. നാട്ടിൽ കാർ വാങ്ങി ടൂറിസ്റ്റ് പാക്കേജ് ഓട്ടം നടത്തിവരികയായിരുന്നു ജയപ്രസാദ്.

English summary
Adimali native arrested for theft

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്