ദിലീപിനെ കാണുമ്പോൾ ജനങ്ങൾ കൂകി വിളിക്കുന്നത് എന്തിന്? ഞെട്ടിക്കുന്ന ചില കാരണങ്ങളുണ്ട്!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ കൂവുന്നതിനു കാരണം തൊഴിലില്ലായ്മയാണെന്ന് മുതിർന്ന അഭിഭാഷകൻ രാംകുമാർ. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴും തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴുമെല്ലാം ജനങ്ങള്‍ കൂവിവിളിച്ചും പരിഹസിച്ചുമായിരുന്നു വരവേറ്റിരുന്നത്. ഇതിനെതിരെയാണ് രാംകുമാറിന്റെ പരാമര്‍ശം.

കൈരളി പീപ്പിള്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാലത്ത് 11 മണിക്ക് കോടതിയില്‍ വരുമ്പോഴും അത് കഴിഞ്ഞു തിരിച്ചുകൊണ്ടുപോകുമ്പോഴും ഇവരിങ്ങനെ കൂവുകയാണ്. യാതൊരു ജോലിയുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ നമ്മുടെ കേരളത്തിലുണ്ടല്ലോ എന്ന ദുര്‍ഗതി ഓര്‍ത്ത് വാസ്തവത്തില്‍ സങ്കടം തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു.

Dileep

ദിലീപിനെ പോലൊരു പ്രശസ്തനായ സിനിമാതാരം ഇതുപോലൊരു കഷ്ടസ്ഥിതിയില്‍ എത്തുമ്പോള്‍ അനുകൂലിക്കാനും പ്രതികൂലിക്കാനും ഇവിടെ ആളുകള്‍ ഉണ്ടാകുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ല. പക്ഷേ ഒരാള്‍ കോടതിയില്‍ എത്തുമ്പോള്‍ അയാള്‍ എന്തോ കുറ്റം ചെയ്‌തെന്ന മട്ടില്‍ കുക്കി വിളിക്കന്നത് രണ്ടു കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിലൊന്ന് ഇത്തരത്തില്‍ ചെയ്യുന്ന ആളുകളുടെ സംസ്‌കാര ശൂന്യത. രണ്ടാമത്തേത് തൊഴിലില്ലാത്ത ആളുകള്‍ ഇത്രയധികം കേരളത്തിലുണ്ടെന്നത് എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ കൂടിയായ രാംകുമാർ പറഞ്ഞത്.

English summary
Advt. Ramkumar comment about actress abduction case anf Dileep
Please Wait while comments are loading...