കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് സോണിയയും മക്കളും മനസിലാക്കിയാൽ നന്ന്'

Google Oneindia Malayalam News

ദില്ലി; പാൽഖർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. അർണബിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് തന്നെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്നാണ് അർണബിന്റെ ആരോപണം.

അർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾ

താനും ഭാര്യയും ജോലി കഴിഞ്ഞ് മടങ്ങവെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്റെ കാർ ആക്രമിക്കുകയായിരുന്നുവെന്നാണ് അർണബ് ആരോപിച്ചത്. സംഭവത്തിൽ അർണബിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഇത് അടിയന്തരാവസ്ഥകാലം അല്ലെന്ന് കോൺഗ്രസുകാർ ഓർക്കണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 ഇല്ലാതാക്കാമെന്ന് കരുതരുത്

ഇല്ലാതാക്കാമെന്ന് കരുതരുത്

'അർണാബിനെതിരെയുള്ള അക്രമവും ക്രിമിനൽ കേസ്സും ഭീരുത്വം.'ഇത് 1975 അല്ല എന്ന് കോൺഗ്രസ്സ് നേത്യത്വം പ്രത്യേകിച്ച് സോണിയയും മക്കളും മനസ്സിലാക്കിയാൽ നന്ന്. മഹാരാഷ്ട്രയിൽ വാലിൽ തൂങ്ങിയുള്ള
ഭരണസ്വാധീനം കൊണ്ട് സത്യസന്ധമായി കാര്യങ്ങൾ അന്വേഷിക്കുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ ഇല്ലാതാകാമെന്ന് കരുതരുത്.

 സത്യസന്ധനായ മാധ്യമപ്രവർത്തകനെ

സത്യസന്ധനായ മാധ്യമപ്രവർത്തകനെ

അർദ്ധരാത്രിയിൽ 12 മണിക്ക് ശേഷം ജോലി കഴിഞ്ഞ് ഭാര്യയുമായി സ്റ്റുഡിയോയിൽ നിന്ന് മടങ്ങിയ അർണാബിനെ വീടിന്റെ സമീപത്ത് വെച്ച് മോട്ടോർ സൈക്കിളിൽ പിൻതുടർന്ന മുംബൈയിലുള്ള യൂത്ത് കോൺഗ്രസ്സുകരാണ് അക്രമം നടത്തിയത്. അദ്ദേഹത്തിന്റെ കാറിന് നേരെ നടന്ന അക്രമം സന്ദർഭോജിതമായി സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞില്ലായിരുന്നങ്കിൽ ലോകത്തിന് സത്യസന്ധനായ ഒരു മാദ്ധ്യമ പ്രവർത്തകനെ നഷ്ടപ്പെടുമായിരുന്നു.

 അടിയന്തരാവസ്ഥകാലം

അടിയന്തരാവസ്ഥകാലം

റിപ്പബ്ളിക് ചാനലിലൂടെ അർണാബ് ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുട്ടുന്ന കോൺഗ്രസ്സ് ക്രിമിനൽ സംഘത്തെ ഉപയോഗിച് സത്യത്തെ മൂടാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അടിയന്തരാവസ്ഥയിലെ സ്വഭാവമാണ് കോൺഗ്രസ്സ് കാണിക്കുന്നത്.കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ക്രിമിനൽ കേസ്സ് ഫയൽ ചെയ്യുക ,മാനസികമായി തകർക്കുക ഇതായിരുന്നു അടിയന്തരാവസ്ഥയിലും നടന്നത് .

 പാവപ്പെട്ടവന്റെ സ്ഥിതി എന്താകും?

പാവപ്പെട്ടവന്റെ സ്ഥിതി എന്താകും?

പത്ത് മണിക്കൂർ കഴിഞ്ഞാണ് അർണാബിനെതീരെയുള്ള കേസ്സിൽ FIR രജിസ്ടർ ചെയ്തിട്ടുള്ളത് ,മാത്രമല്ല പ്രധാന വകുപ്പുകൾ ചേർത്തിട്ടുമില്ല. FIRൽ യൂത്ത് കോൺഗ്രസ്സ്കാരുടെ പേര് പറഞ്ഞിട്ടില്ല . രേഖാമൂലം ചിത്രങ്ങൾ സഹിതം പരാതി കൊടുത്തിട്ടും രാജ്യം അറിയുന്ന ഒരു മാദ്ധ്യമ പ്രവർത്തകന്റെ പരാതിയിൽ ഇതാണ് നടക്കുന്നതെങ്കിൽ കോൺഗ്രസ്സ് ഭരണത്തിൽ പാവപ്പെട്ടവരുടെ സ്ഥിതി എന്താകും .

 ദുർബലമായ വകുപ്പുകൾ

ദുർബലമായ വകുപ്പുകൾ

മുംബൈ പോലീസിന്റെ മുകളിലെ സ്വാധീനം കൊണ്ടാണ് അർദ്ധരാത്രിയിൽ ഒരു കുടുംബത്തെ അക്രമിച്ചിട്ടും ദൂർബ്ബലമായ വകുപ്പുകൾ ഇട്ട് കേസ് എടുത്തിരിക്കുന്നത്. ഇത് അപലപനിയമാണ്. മാദ്ധ്യമപ്രവർത്തകരെ എന്നും ബഹുമാനിക്കുന്ന ബി.ജെ.പി അതി ശക്തമായി ഈ അക്രമത്തേയും കോൺഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധതയേയും പോലിസിന്റെ നിരുത്തരവാദ സമീപനത്തേയും അപലപിക്കുന്നു.

English summary
Advocate b gopalakrishnan about Arnab goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X