Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകനും; ഹൈക്കോടതി കൈവിട്ടു, സ്രാവുകള്‍ പുറത്തുചാടും!!

മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ ഓഫിസില്‍ നിന്നു പോലീസ് തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗും ഇവിടെ നിന്നാണ് ലഭിച്ചത്.

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ സഹായിച്ച അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും കുടുങ്ങും. ഇദ്ദേഹത്തോട് ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ അഭിഭാഷകന്‍ നടത്തിയ നീക്കവും ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുകയാണ്.

കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരായ ആരോപണം. ഇതുസംബന്ധിച്ചാണ് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു.

അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ല

അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ല

അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതീഷ് ചാക്കോ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

വെള്ളിയാഴ്ച പരിഗണിക്കും

വെള്ളിയാഴ്ച പരിഗണിക്കും

ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. ഇതിന്റെ സമയപരിധി വെള്ളിയാഴ്ച വരെയാണ്.

കുടുക്കാന്‍ പോലീസ് ശ്രമം

കുടുക്കാന്‍ പോലീസ് ശ്രമം

കേസില്‍ തന്നെ കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രതീഷ് ചാക്കോ ആരോപിക്കുന്നു. എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്ന് പള്‍സര്‍ സുനി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ഫോണ്‍ കണ്ടെത്താനായില്ല

ഫോണ്‍ കണ്ടെത്താനായില്ല

മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ ഓഫിസില്‍ നിന്നു പോലീസ് തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗും ഇവിടെ നിന്നാണ് ലഭിച്ചത്. എന്നാല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഇതാണ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനം.

നേരത്തെ ചോദ്യം ചെയ്തു

നേരത്തെ ചോദ്യം ചെയ്തു

പ്രതീഷ് ചാക്കോ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. സുനി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ചില സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഗൂഢാലോചന കേസ്

ഗൂഢാലോചന കേസ്

ഗൂഢാലോചന കേസിലാണ് നടന്‍ ദിലീപ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നടനെ ചോദ്യം ചെയ്തപ്പോള്‍ ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് പ്രതീഷ് ചാക്കോയോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.

കൂടുതല്‍ പേര്‍ അറസ്റ്റിലാകും

കൂടുതല്‍ പേര്‍ അറസ്റ്റിലാകും

കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. അറസ്റ്റ് ദിലീപില്‍ ഒതുങ്ങില്ലെന്നാണ് ലഭ്യമാകുന്ന സൂചന.

എംഎല്‍എ പല തവണ വിളിച്ചു

എംഎല്‍എ പല തവണ വിളിച്ചു

സുനിയെ എറണാകുളം ജില്ലയിലെ ഒരു എംഎല്‍എ പല തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എംഎല്‍എയുടെ മൊഴിയെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന പോലീസ് മേധാവിയുടെ വാക്കുകള്‍ പ്രസക്തമാണ്.

 കീഴടങ്ങാന്‍ അവസരം ഒരുക്കി

കീഴടങ്ങാന്‍ അവസരം ഒരുക്കി

നടി ആക്രമിക്കപ്പെട്ട ശേഷം ഒളിവില്‍ പോയ സുനിയും മറ്റൊരു പ്രതി വിജീഷും കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. ഇവര്‍ക്ക് കീഴടങ്ങാന്‍ അവസരം ഒരുക്കിയത് പ്രതീഷ് ചാക്കോ ആയിരുന്നു. എന്നാല്‍ പ്രതികളെ പോലീസ് കോടതിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഡ്വ. ആളൂരിന്റെ രംഗപ്രവേശം

അഡ്വ. ആളൂരിന്റെ രംഗപ്രവേശം

ഇപ്പോള്‍ സുനിയുടെ കേസ് വാദിക്കുന്നത് പ്രതീഷ് ചാക്കോ അല്ല. അഡ്വ. ആളൂരാണ്. സുനിയെ കോടതിയിലെത്തിച്ചപ്പോള്‍ ആരാണ് പ്രതിക്ക് വേണ്ടി ഹാജരാകുന്നതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. അവസാനം കോടതി മുറിയില്‍ വച്ചാണ് ആളൂര്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+