വക്കീലന്മാരില്ലാതെ ഹൈക്കോടതിയുടെ വാർഷികാഘോഷം; പ്രതിഷേധം പുകയുന്നു... കാരണം ഇതാണ്...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളില്‍ മുതിര്‍ന്ന അഭിഭാഷകരെ ബാരിക്കേഡിന് പിന്നിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വാർഷികാഘോഷ പരിപാടികലിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കും. നാലിന് നടക്കുന്ന ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് യോഗം, ഫുള്‍കോര്‍ട്ട് റഫറന്‍സ് എന്നിവയില്‍ നിന്നാണ് അഭിഭാഷകർ വിട്ടു നിൽക്കുക.

കാനത്തെ വേദിയിലിരുത്തി തോമസ് ചാണ്ടിയുടെ ഒളിയമ്പ്; പിന്നീട് വെല്ലുവിളിയും, മറുപടിയുമായി കാനവും...

ഒക്ടോബര്‍ 28ന് രാഷ്ട്രപതി പങ്കെടുത്ത പരിപാടിയില്‍ ആദ്യം അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന് വേദിയില്‍ ഇടം നല്‍കിയില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ അഭിഭാഷകര്‍ തീരുമാനമെടുത്തിരുന്നു. മുതിര്‍ന്ന അഭിഭാഷകരെ അപമാനിച്ചുവെന്നാണ് അഭിഭാഷകര്‍ ഉന്നയിക്കുന്ന പരാതി.

High Court of Kerala

ഓക്ടോബര്‍ 28ന് നടന്ന കേരളാ ഹൈക്കോടതി വജ്രജൂബിലി ആഘോഷ ചടങ്ങില്‍ എസ്പിജി സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നിലായാണ് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് അടക്കം ഇരിപ്പിടം ഒരുക്കിയത്. എന്നാല്‍ ഇതിന് മുന്നിലായി രാഷ്ട്രീയ നേതാക്കളെ ഇരുത്തിയതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ പിന്നീട് പ്രതിഷേധം കനത്തതോടെ എജിയെ വേദിയിലുള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Advocates association has decided to abstain from the High Court day celebration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്