കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരെ ഇത് അപഹാസ്യം, അഭിഭാഷകര്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് എകെ ബാലന്‍

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: അഭിഭാഷകര്‍ കോടതി വളപ്പില്‍ കാണിക്കുന്ന അക്രമങ്ങളെ നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാത്ത് അപഹാസ്യമെന്ന് നിയമമന്ത്രി എകെ ബാലന്‍. അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണ്. കോടതി വളപ്പില്‍ പ്രശ്‌നമുണ്ടായാല്‍ അത് തീര്‍ക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണമെന്നും നിയമന്ത്രി കോഴിക്കോട് പറഞ്ഞു.

ഒരു പഞ്ചായത്തിലെ പ്രശ്‌നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് മതി. നിയമനിര്‍മ്മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ അത് ഇല്ലാതാക്കാന്‍ കഴിയും. കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവതരമാണ്.

ak-balan

അങ്ങനെ ഒരു സ്ഥിതിയിലേക്ക് ഇനി പോകാന്‍ പറ്റില്ലെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമ അഭിഭാഷക തര്‍ക്കം സുപ്രീം കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം വഞ്ചിയൂരില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ അഭിഭാഷകള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ചത്.

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസും ഗവര്‍ണറും മുഖ്യമന്ത്രിയും പറഞ്ഞിട്ടും അഭിഭാഷകര്‍ അക്രമം തുടരുകയാണ്. നീതിന്യായ വ്യവസ്ഥയെയും കോടതിയെയും ഭരണ സംവിധാനത്തെയും വെല്ലുവിളിച്ചാണ് അഭിഭാഷകരുടെ ഗുണ്ടായിസം.

കോടതി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണെന്ന് അഭിഭാഷകര്‍ ധരിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോടതിയില്‍ ആരു കയറണം, ആരു കയറണ്ട എന്നു തീരുമാനിക്കേണ്ടത് അഭിഭാഷകരല്ല. കോടതിയുടെ നിയന്ത്രണാധികാരം ജുഡീഷ്യറിക്കാണെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ഒന്നും രണ്ടുമല്ല, നൂറ് കോടിയുടെ അഴിമതി ; ബാബുവിന് പൂട്ട് വീഴും, തിങ്കളാഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Advocates Insult Law and Order Says Minister AK balan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X