Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരിലേക്ക് പടരുമോ? രോഗലക്ഷണങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍

അസമിന് പിന്നാലെ കേരളത്തിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചിരിക്കുകയാണ്. മാനന്തവാടിയിലെ ഒരു ഫാമിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി, ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്. ചികിത്സാരീതികള്‍ എന്തൊക്കെയാണ്..

africa

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് (ഡബ്ല്യുഎച്ച്ഒഎച്ച്) പറയുന്നത്, വളര്‍ത്തുമൃഗങ്ങളുടെയും കാട്ടുപന്നികളുടെയും മരണനിരക്ക് 100 ശതമാനത്തില്‍ എത്താന്‍ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. മനുഷ്യരുടെ ആരോഗ്യത്തിന് ഒരു അപകടമല്ലെങ്കിലും, പക്ഷേ 'പന്നികളുടെ ജനസംഖ്യയിലും കാര്‍ഷിക സമ്പദ്വ്യവസ്ഥയിലും ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഫ്രിക്കന്‍ പന്നിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍

ഉയര്‍ന്ന പനി, തീറ്റയെടുക്കാതിരിക്കല്‍, വിശപ്പ്, ചുമ, ശ്വസന പ്രശ്‌നങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി, ചുവന്ന മുറിവുകള്‍, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണ് പന്നികളില്‍ ഈ രോഗത്തിന്റെ ലക്ഷണമായി കാണാന്‍ സാധിക്കുക. ഈ ലക്ഷണങ്ങള്‍ പന്നികളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള മൃഗഡോക്ടറെ വിവരം അറിയിക്കുക.

ആഫ്രിക്കന്‍ പന്നിപ്പനി: മുന്‍കരുതല്‍ നടപടികള്‍

നിങ്ങളുടെ പന്നികള്‍ക്ക് ഭക്ഷണ അവശിഷ്ടങ്ങളോ അടുക്കള മാലിന്യങ്ങളോ നല്‍കുകയാണെങ്കില്‍, എല്ലായ്‌പ്പോഴും അവയെ 30 മിനിറ്റ് തിളപ്പിക്കുക

അംഗീകൃത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക

ഉല്‍പ്പാദന മേഖലകളില്‍ പ്രവേശിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കരുത്

കുറഞ്ഞത് 30 ദിവസമെങ്കിലും പുതിയ പന്നികളെ ഐസലേറ്റ് ചെയ്യുക

അതേസമയം, വയനാട് ജില്ലയിലെ മാനന്തവാടിയില്‍ പന്നികളില്‍ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ (പന്നി പനി ) രോഗം സ്ഥിരീകരിച്ചു. ഭോപ്പാല്‍ - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി ഫാമില്‍ 43 പന്നികളും, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഫാമില്‍ 1 എണ്ണവും രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കാട്ടുപന്നികള്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനം വകുപ്പിനെ അറിയിക്കണം.

സംസ്ഥാനത്തെ എല്ലാ ഫാമുകളിലും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിവരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പന്നികളെ കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രസ്തുത നിയമ പ്രകാരം കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും . വൈറസ് രോഗ ബാധ ആയതിനാല്‍ ഈ രോഗത്തിന് ചികിത്സ ഫലവത്തല്ല. പ്രതിരോധ വാക്‌സിനും നിലവില്‍ ലഭ്യമല്ലാത്ത് സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശിക്കുന്നതനുസരിച്ചുള്ള ജൈവസുരക്ഷാ സംവിധാനം ശക്തമാക്കുവാന്‍ എല്ലാ ഫാം ഉടമകളും ശ്രദ്ധിക്കേണ്ടതാണ്.

പൂക്കോട് വെറ്ററിനറി കോളേജിലെ ഡയറക്ടർ ഓഫ് അക്കാദമിക് ആൻഡ് റിസേർച്ച് സെന്ററിൽ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗനിയന്ത്രണ വിഭാഗത്തിലെയും, പാലോട് സംസ്ഥാന മൃഗരോഗ നിയന്ത്രണ കേന്ദ്രത്തിലെയും, പൂക്കോട് വെറ്ററിനറി കോളേജിലെയും, വയനാട് എ ഡി സി പി എന്നിവിടങ്ങളിലെയും വിദഗ്ധ സംഘത്തിൻറെ യോഗം ചേർന്ന് രോഗം നിയന്ത്രണ വിധേയമാക്കുവാനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്യുകയും, രോഗം ബാധിച്ച സ്ഥലങ്ങൾ വിദഗ്ദ്ധ സംഘം അന്നേദിവസം സന്ദർശിച്ച് സാംപിളുകൾ ശേഖരിക്കുകയും, കർഷകർക്ക് ആവശ്യമായ ബോധവൽക്കരണം നൽകുകയും ചെയ്തു . തുടർന്ന് ബത്തേരി എൽ എം ടി സിയിൽ ജില്ലയിലെ വെറ്ററിനറി ഓഫീസർമാരുടെ ഒരു യോഗംചേരുകയും ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സ്ഥിതിഗതികൾ വിശദീകരിക്കുകയും, വയനാട് പന്നികർഷക സംഘം പ്രതിനിധികൾക്ക് ബോധ വൽക്കരണ ക്ലാസ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചിഞ്ചു റാണി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+