ബിജെപിയില്‍ വീണ്ടും രാജി; സയ്യിദ് താഹ ബാഫഖി തങ്ങള്‍ പാര്‍ട്ടി വിട്ടു... മാര്‍ക്കറ്റിങ് തന്ത്രം മാത്രം!!
കോഴിക്കോട്: ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടി ലഭിക്കുന്നു. എകെ നസീറിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് സംവിധായകന്‍ അലി അക്ബര്‍ രാജിവച്ചത്. തൊട്ടുപിന്നാലെ സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടിരിക്കുകയാണിപ്പോള്‍. ബിജെപിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. നേരത്തെ പാര്‍ട്ടിയിലെ മുസ്ലിം മുഖമായിരുന്നു താഹ. മാത്രമല്ല, ബിജെപിയിലേക്ക് ഒട്ടേറെ മുസ്ലിം നേതാക്കള്‍ എത്തുന്നു എന്ന പ്രചാരണത്തിനും ഇദ്ദേഹത്തിന്റെ അംഗത്വം കാരണമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ താഹ രാജിവച്ചിരിക്കുന്നു. ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് മാത്രമാണ് അലി അക്ബര്‍ രാജിവച്ചത്. എന്നാല്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതിയില്‍ നിന്നും ബിജെപിയില്‍ നിന്നും രാജിവച്ചിരിക്കുകയാണ് താഹ ബാഫഖി തങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

കേരളത്തില്‍ ബിജെപിക്ക് ഇതുവരെ സ്വാധീനം ലഭിക്കാത്തതിന് കാരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിന്തുണയില്ലാത്തതാണ് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്‍ ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്വാധീനം എടുത്തു പറയുകയും ചെയ്തിരുന്നു.

കേരള ജനസംഖ്യയുടെ പകുതിയോളം വരും ന്യൂനപക്ഷങ്ങള്‍. മാത്രമല്ല, സാമ്പത്തികമായും ഉദ്യോഗതലത്തിലും വലിയ സ്വാധീനമാണ്. അതുകൊണ്ടുതന്നെ ക്രൈസ്തവരെയും മുസ്ലിങ്ങളെയും കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ കേരളത്തില്‍ ബിജെപിക്ക് ശക്തിപ്പെടാന്‍ സാധിക്കൂ എന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്. തുടര്‍ന്ന് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.

തുടര്‍ന്നാണ് ക്രൈസ്തവ നേതാക്കളുമായി ബിജെപി നിരന്തരം ചര്‍ച്ചകള്‍ നടത്തിയതും ചില പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നതും. മുസ്ലിങ്ങളായ നേതാക്കളെയും ബിജെപി സമീപിച്ചിരുന്നു. ഇതിന്റെ ഫലമായി എപി അബ്ദുള്ളക്കുട്ടി, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുസലാം, താഹ ബാഫഖി തങ്ങള്‍ എന്നിവരുള്‍പ്പെടെ ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ ബിജെപിയുടെ ന്യൂനപക്ഷങ്ങളോടുള്ള സമീപനവും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളുമാണ് താഹയുടെ രാജിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

താഹ ബാഫഖി തങ്ങള്‍ ഇതാദ്യമായിട്ടല്ല ബിജെപിയില്‍ നിന്ന് രാജിവയ്ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട 2019 ഡിസംബറിലും അദ്ദേഹം രാജിവച്ചിരുന്നു. പിന്നീട് പിഎസ് ശ്രീധരന്‍ പിള്ള ഇടപെട്ടാണ് താഹയെ തിരിച്ച് ബിജെപിയിലെത്തിച്ചത്. ഇപ്പോള്‍ അദ്ദേഹം വീണ്ടും രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ കുടുംബ പേര് ബിജെപി ദുരുപയോഗം ചെയ്തുവെന്നാണ് താഹയുടെ പ്രതികരണം.

മുസ്ലിം ലീഗ് നേതാവ് ബാഫഖി തങ്ങളുടെ പേരക്കുട്ടിയാണ് താഹ ബാഫഖി. തന്റെയും കുടുംബത്തിന്റെയും പേര് വച്ച് ബിജെപി മാര്‍ക്കറ്റിങ് തന്ത്രമാണ് നടത്തിയതെന്നും സമുദായത്തെ അവഹേളിക്കുന്ന രീതിയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളതെന്നും താഹ ആരോപിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അദ്ദേഹം രാജിക്കത്തയച്ചു. ബിജെപിക്ക് മുസ്ലിങ്ങളോടുള്ള സമീപനം ശരിയല്ല എന്നാണ് താഹ സൂചിപ്പിക്കുന്നത്.

അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ച് എകെ നസീറിനെതിരെ ബിജെപി കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയാണുണ്ടായത്. നടപടി നേരിടേണ്ട തെറ്റ് ഞാന്‍ ചെയ്തിട്ടില്ല എന്നായിരുന്നു നസീറിന്റെ പ്രതികരണം. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള അകല്‍ച്ച ഒഴിവാക്കണെന്നു ആവശ്യപ്പെട്ടിരുന്നുവെന്നും നസീര്‍ പ്രതികരിച്ചു.
ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

നസീറിനെതിരെ ബിജെപി നടപടിയെടുത്ത് ദിവസങ്ങള്‍ കഴിയുമ്പോഴാണ് അലി അക്ബര്‍ സംസ്ഥാന സമിതിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. നസീറിനെ പിന്തുണച്ചാണ് അലി അക്ബര്‍ പ്രതികരിച്ചത്. നസീറിനെതിരായ നടപടി ഖേദകരമാണ്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. വിഷയത്തില്‍ എകെ നസീറിനൊപ്പമാണ് ഞാന്‍ എന്നും അലി അക്ബര്‍ പ്രതികരിച്ചു.












Click it and Unblock the Notifications