കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സ്‌കൂള്‍ തുറക്കണമെന്ന് രക്ഷകര്‍ത്താക്കള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ സ്‌കൂള്‍ തുറക്കണമെന്ന് രക്ഷകര്‍ത്താക്കളുടെ ആവശ്യം . തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്‌കൂളാണ് അടച്ചു പൂട്ടിയത്. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളാണ് കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കണമെന്നും ഇതിനായി സ്‌കൂള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കുട്ടികളുടെ പഠനം പ്രതിസന്ധിയിലായെന്ന് കാട്ടി മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. നാല് ദിവസത്തിനകം സ്‌കൂള്‍ തുറന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിയ്ക്കുമെന്ന് രക്ഷകര്‍ത്താക്കള്‍ മുന്നറിയിപ്പ് നല്‍കി. 120 ഓളം കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. ജവഹര്‍ സ്‌കൂളില്‍ തന്നെ കുട്ടികള്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം.

School Kid

ആരോപണത്തെ തുടര്‍ന്ന് സത്യാവസ്ഥകള്‍ പരിശോധിയ്ക്കാതെയാണ് അധികൃതര്‍ സ്‌കൂള്‍ പൂട്ടിയതെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിയ്ക്കുന്നു. സമീപത്തെ മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കാമെന്ന സര്‍ക്കാര്‍ വാദം തങ്ങള്‍ അംഗീകരിയ്ക്കില്ലെന്നും രക്ഷകര്‍ത്താക്കള്‍. സംഭവത്തില്‍ അധ്യാപകര്‍ നിരപരാധികളാണെന്നും രക്ഷിതാക്കള്‍ പറയുന്നു.

English summary
After kennel Controversy, Parents urges to reopen Jawahar English Medium School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X