കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവി ഗോവിന്ദന് പിന്നാലെ ജയരാജനും: കാവിമനസ്സുള്ള കോൺഗ്രസ്സിനെ സഹിക്കാൻ ലീഗിനാവില്ല

Google Oneindia Malayalam News

ദില്ലി: ഏക സിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. ഏക സിവിൽകോഡ് നിയമം കൊണ്ടുവരാനായി ബിജെപി അംഗം കിരോഡിലാൽ മീണ രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചപ്പോൾ എതിർക്കാൻ ഒറ്റ കോൺഗ്രസ് എം പിയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കാവിമനസ്സുള്ള കോൺഗ്രസ്സിനെ സഹിക്കാൻ ലീഗിനാവില്ലെന്നും കോണ്‍ഗ്രസിന്റെ അസാന്നിദ്ധ്യം വേദനയുളവാക്കി എന്ന് ലീഗ് അംഗം പിവി അബ്ദുൾവഹാബിന് രാജ്യസഭയിൽ പറയേണ്ടിവന്നുവെന്നും അദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

കാവിമനസ്സുള്ള കോൺഗ്രസ്സിനെ സഹിക്കാൻ ലീഗിനാവില്ല

കാവിമനസ്സുള്ള കോൺഗ്രസ്സിനെ സഹിക്കാൻ ലീഗിനാവില്ല
============

ഏക സിവിൽകോഡ് നിയമം കൊണ്ടുവരാനായി ബിജെപി അംഗം കിരോഡിലാൽ മീണ രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചപ്പോൾ എതിർക്കാൻ ഒറ്റ കോൺഗ്രസ് എം.പി.യും ഉണ്ടായിരുന്നില്ല. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കോൺഗ്രസ്സ് പതിയെ മൃദുഹിന്ദുത്വ സമീപനത്തിൽ നിന്നും തീവ്രഹിന്ദുത്വപാതയിലേക്ക് നീങ്ങുന്നതായി സംശയിക്കാൻ കഴിയുന്ന നിരവധി നിലപാടുകൾ സ്വീകരിച്ചതിന്റെ തുടർച്ചയാണിത്.

എന്നെ ഡീഗ്രേഡ് ചെയ്യാന്‍ കാശ് കൊടുത്ത് വരെ ശ്രമമുണ്ട്: മിണ്ടാതിരുന്നാല്‍ ഒന്നുമുണ്ടാവില്ല: റോബിന്‍എന്നെ ഡീഗ്രേഡ് ചെയ്യാന്‍ കാശ് കൊടുത്ത് വരെ ശ്രമമുണ്ട്: മിണ്ടാതിരുന്നാല്‍ ഒന്നുമുണ്ടാവില്ല: റോബിന്‍

31 അംഗങ്ങളാണ് രാജ്യസഭയിൽ കോൺഗ്രസ്സിനുള്ളത്

31 അംഗങ്ങളാണ് രാജ്യസഭയിൽ കോൺഗ്രസ്സിനുള്ളത്. ബിൽ അവതരണവേളയിൽ തടസ്സവാദം എഴുതിക്കൊടുക്കാനും സംസാരിക്കാനും ഇടതുപക്ഷ അംഗങ്ങൾ മാത്രമാണുണ്ടായത്. കോൺഗ്രസ്സിന്റെ അസാന്നിദ്ധ്യം വേദനയുളവാക്കി എന്ന് ലീഗ് അംഗം പി.വി. അബ്ദുൾവഹാബിന് രാജ്യസഭയിൽ പറയേണ്ടിവന്നു. ഇതറിഞ്ഞപ്പോൾ മൂന്ന് കോൺഗ്രസ് അംഗങ്ങൾ ഓടിച്ചാടി സഭയിലെത്തി.

ഷോ കഴിഞ്ഞിട്ട് ആറുമാസമായി: ഇപ്പോള്‍ അതില്‍ കുറ്റബോധം ഉണ്ടോ എന്ന് ചോദിക്കുന്നത് അനാവശ്യം: റോബിന്‍ഷോ കഴിഞ്ഞിട്ട് ആറുമാസമായി: ഇപ്പോള്‍ അതില്‍ കുറ്റബോധം ഉണ്ടോ എന്ന് ചോദിക്കുന്നത് അനാവശ്യം: റോബിന്‍

ബി ജെ പി അംഗം ഏക സിവിൽ കോഡ്

ബി ജെ പി അംഗം ഏക സിവിൽ കോഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യബിൽ അവതരിപ്പിക്കുമെന്ന് അംഗങ്ങൾക്കെല്ലാം നേരത്തെ അറിയാം. എന്നിട്ടും ഇടതുപക്ഷ അംഗങ്ങളെപ്പോലെ ബിൽ അവതരണത്തിൽ എതിർത്തുകൊണ്ട് കോൺഗ്രസ് അംഗങ്ങൾ നോട്ടീസ് നൽകിയില്ല. ന്യൂനപക്ഷവേട്ടക്കായി സംഘപരിവാർ കൊണ്ടുവരുന്ന അജണ്ടയുടെ ഭാഗമാണ് ഏകസിവിൽകോഡിനായുള്ള ഈ സ്വകാര്യബിൽ. സർക്കാറിൽ സമ്മർദ്ദം ചെലുത്താനും ഔദ്യോഗികമായി സർക്കാർ നിയമം കൊണ്ടുവരാനുമുള്ള ഗൂഢാലോചനയാണ്.

Hair tips: ഉലുവ മുടികൊഴിച്ചിലിനും വളർച്ചയ്ക്കുമുള്ള അത്ഭുത മരുന്ന്: പക്ഷെ എങ്ങനെ ഉപയോഗിക്കണം

മാർഗനിർദ്ദേശ തത്വങ്ങളിൽ എല്ലാ

മാർഗനിർദ്ദേശ തത്വങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി തൊഴിലാളികൾക്ക് മാന്യമായ വേതനം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവ നടപ്പാക്കണമെന്നും മറ്റുമുള്ള ഭരണഘടനാ നിർദ്ദേശങ്ങളെയൊന്നും പരിഗണിക്കാതെയാണ് ഏക സിവിൽ കോഡ് അടിച്ചേൽപിക്കാൻ പോകുന്നത്. ഇത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ്. മതവിശ്വാസികളും മതേതര വിശ്വാസികളും ഒന്നിച്ച് എതിർക്കേണ്ട ഒന്നാണ്.

തുടർച്ചയായ ആർ എസ് എസ് അനുകൂല പ്രസ്താവന

തുടർച്ചയായ ആർ എസ് എസ് അനുകൂല പ്രസ്താവന കെ പി സി സി. പ്രസിഡന്റ് നടത്തിയപ്പോൾ പ്രതിഷേധിച്ചതും ഗവർണർ പ്രശ്‌നത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ നടത്തിയ പ്രസംഗവും അബ്ദുൾവഹാബ് രാജ്യസഭയിൽ കോൺഗ്രസ്സിനെതിരെ പൊട്ടിത്തെറിച്ചതുമെല്ലാം യുഡിഎഫിലെ രണ്ടാം കക്ഷിയായ ലീഗിനുപോലും കാവികോൺഗ്രസ്സിന്റെ നിലപാടുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. വർഗീയതയെ താലോലിക്കുന്ന കോൺഗ്രസ്സിനെ ഇനിയും താങ്ങി നടന്നാൽ അണികൾ കൊഴിഞ്ഞുപോകുമെന്ന തിരിച്ചറിവാണ് ലീഗിന്റെ ഈ നയംമാറ്റത്തിന്റെ പിന്നിൽ.

English summary
After MV Govindan, Jayarajan too: League cannot tolerate a bjp-minded Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X