Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോറ്റാനിക്കരയില്‍ മഹാപ്രസാദമൂട്ട്: കോടിയേരി വിവാദത്തില്‍

കൊച്ചി: പാര്‍ട്ടിപ്രവര്‍ത്തകര്‍ മതാചാരചടങ്ങുകളില്‍ പങ്കെടുക്കുന്നതിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും ക്ഷേത്രവഴിപാടിന്റെ പേരില്‍ വിവാദത്തില്‍. രാമായണ മാസാചരണത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ നടത്താന്‍ പോകുന്ന പ്രസാദ ഊട്ടാണ് വിവാദമാകുന്നത്. പ്രമുഖ വ്യവായിയുടെ ചെലവിലാണ് സിപിഎം നേതാവിന്റെ മകന്‍ പ്രസാദ ഊട്ട് നടത്താനൊരുങ്ങുന്നതെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു

ഓഗസ്റ്റ് നാലിനാണ് ബിനോയ് കോടിയേരി പ്രസാദ് ഊട്ട് നടത്തുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വഴിപാട് ചെലവുകള്‍ക്കായി രണ്ടാഴ്ച മുന്‍പ് തന്നെ 22,000 രൂപ ക്ഷേത്രത്തില്‍ അടച്ചിട്ടുണ്ട്. ബിനോയുടെ വഴിപാട് പണം ക്ഷേത്രത്തിലടച്ചത് എറണാകുളത്തെ പ്രമുഖ വ്യവസായിയുടെ മകനാണ്.

Kodiyeri

2006ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി നടത്തിയ പൂമൂടല്‍ വഴിപാട് വിവാദമായിരുന്നു. ഇത് രണ്ടാം തവണയാണ് ക്ഷേത്ര വഴിപാടിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ വിവാദത്തിലാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+