പുട്ട് നന്നായി ഇഷ്ടപ്പെട്ടു; മടങ്ങുമ്പോള്‍ കൂടെ പുട്ട് കുറ്റിയും കൊണ്ട്പോയി ഉപരാഷ്ട്രപതി
കൊച്ചി: കേരളത്തിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നവായിഡുവിന്റെ മനസ് കവര്‍ന്നിരിക്കുകയാണ് ഈ താരം. അദ്ദേഹം വളരെ നന്നായി എന്ന് പറയുകയും ചെയ്തു. വെറൊന്നുമല്ല മലയാളികളുടെ പ്രാതല്‍ വിഭവങ്ങളില്‍ ഒഴിച്ച് നിര്‍ത്താന്‍ സാധിക്കാത്ത സ്വന്തം പുട്ട് തന്നെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മനസ് കവര്‍ന്നത്.
ടൂറിസം വകുപ്പ് ജീവനക്കാര്‍ ഒരുക്കിയ വിഭവങ്ങളിലും ആതിഥേയത്വത്തിലും ആകൃഷ്ടനാവുകയും ചെയ്തു അദ്ദേഹം. നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും കുടുബാംഗങ്ങള്‍ക്കും ജനുവരി 2 , 3 തീയതികളില്‍ എറണാകുളത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു താമസം ഒരുക്കിയിരുന്നത്.

അവിടുന്നാണ് ഇവര്‍ പുട്ടിന്റെ രുചിയറിഞ്ഞത്. പ്രാതലിന് ലഭിച്ച പുട്ട് നന്നായി ഇഷ്ടപ്പെട്ട ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ പുട്ട് ഉണ്ടാക്കുന്ന വിധം ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നു. മാത്രമല്ല പുട്ട് ഉണ്ടാക്കുന്നതിന് ചിരട്ട പുട്ട്കുറ്റി, സ്റ്റീല്‍ പുട്ട് കുറ്റി എന്നിവ വാങ്ങിപ്പിച്ച് അതിനു ചിലവായ പണം കൂടി നല്‍കിയാണ് കൊച്ചിയില്‍ നിന്നും അവര്‍ ഡല്‍ഹിയിലേക്ക് യാത്രയായത്. 21 വിഭവങ്ങള്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഉപരാഷ്ട്രപതിക്ക് ഒരുക്കിയിരുന്നു. കേരളീയ രീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും മുതല്‍ വാഴയിലയിലെ സദ്യ വരെ വളരെ ആസ്വദിച്ചു കഴിച്ചാണ് ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത്.
വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങി: കോണ്‍ഗ്രസ് നേതാവിന്റെ ബാഗില്‍ തോക്കും 7 ഉണ്ടകളും'

കായല്‍ മത്സ്യങ്ങളാണ് അദ്ദേഹം കൂടുതലും ആസ്വദിച്ചത്. ടൂറിസം വകുപ്പിലെ പാചകക്കാര്‍ ഒരുക്കിയ വിഭവങ്ങള്‍ വളരെ നന്നായിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി . രാജീവിനോട് ഉപരാഷ്ട്രപതി നേരിട്ട് പറയാനും അദ്ദേഹം മടിച്ചില്ല. ടൂറിസം വകുപ്പ് ജീവനക്കാരുടെ ആതിഥേയത്വം സമാനതകളില്ലാത്തതാണെന്ന അഭിപ്രായം രേഖപ്പെടുത്തിയ ഉപരാഷ്ട്രപതിയും സംഘവും ജീവനക്കാരോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് അതിഥി മന്ദിരത്തില്‍ നിന്നും മടങ്ങിയത്.

കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ എത്തുമ്പോള്‍ എല്ലാം അദ്ദേഹം നഗരത്തിന്റെ കാഴ്ചകള്‍ കാണാനും പ്രഭാത സവാരിക്കിറങ്ങുകയും അദ്ദേഹം ചെയ്തിരുന്നു. ഇതിന് മുന്‍പ് കൊച്ചിയില്‍ എത്തിയപ്പോള്‍ അദ്ദേഹം സുഭാഷ് പാര്‍ക്കില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയിരുന്നു. കായലിന്റയും കടലിന്റെയും മനോഹാരിത കൈകോര്‍ക്കുന്ന കൊച്ചിയുടെ പ്രഭാത കാഴ്ചകള്‍ ഏറെ സുന്ദരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കൊച്ചി സന്ദര്‍ശിക്കുമ്പോള്‍ എല്ലാം അദ്ദേഹം സുഭാഷ് പാര്‍ക്കിലേക്ക് പുലര്‍ച്ചെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി തിരക്ക് മൂലം പതിവ് സന്ദര്‍ശനം ഉണ്ടായില്ല. കേരളത്തില്‍ സന്ദര്ശനത്തിനെത്തിയപ്പോഴൊക്കെ ഇവിടുത്തെ പ്രകൃതിയുടെ മനോഹഹരിതയാണ് അദ്ദേഹത്തെ കീഴടക്കിയിരുന്നതെങ്കില്‍ ഇക്കുറി സംസഥാനത്തിന്റെ തനത് രുചികളാണ് അദ്ദേഹത്തെ കീഴ്പ്പെടുത്തിയത്.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. അദ്ദേഹത്തിന് നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണവും നല്‍കിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ രണ്ടിന് 10.45-ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ ഉപ രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, ടി.ജെ വിനോദ് എംഎല്‍എ, എഡിജിപി വിജയ് സാഖറെ, റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി.സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്.

ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. നാവിനസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉപരാഷ്ട്രപതി പരിശോധിച്ചു. കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഇന്ന് രാവിലെയാണ് കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും മടങ്ങും.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications