കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ് ഡിറ്റക്ടറും ആകാശനിരീക്ഷണവും; മണ്ഡലകാലത്ത് ശബരിമലയിയില്‍ വിന്യസിക്കുന്നത് വന്‍പോലീസ് പടയെ

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോള്‍ കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സന്നിധാനത്തും പരിസരപ്രദേശങ്ങളിലും അരങ്ങേറിയത്.

<strong>നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്</strong>നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടകയറാനെത്തിയ യുവതികളെ തടയാന്‍ വേണ്ടി പ്രതിഷേധക്കാര്‍ സന്നിധാനത്ത് തമ്പടിച്ചത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇടംവെച്ചു. എന്നാല്‍ മണ്ഡല-മകര വിളക്ക് സീസണില്‍ നടതുറക്കുമ്പോള്‍ വന്‍സന്നാഹങ്ങളുമായാണ് ശബരിമലയില്‍ പോലീസ് സുരക്ഷ ഒരുക്കുന്നത്.

വലിയ സുരക്ഷ

വലിയ സുരക്ഷ

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോള്‍ പലപ്പോഴും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡല-മകര വിളക്ക് സീസണില്‍ വലിയ സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യാറാവുന്നത്.

മണ്ഡല-മകര വിളക്ക് കാലം

മണ്ഡല-മകര വിളക്ക് കാലം

മണ്ഡല-മകര വിളക്ക് കാലത്താണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത്. കൂടുതല്‍ യുവതികളും ഈ സമയത്ത് സന്നിധാനത്തേക്ക് എത്തിയേക്കും എന്നാണ് സൂചന. സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം വഴി ഇതുവരെ 500 ലേറെ യുവതികള്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രതിഷേധവും കനക്കും

പ്രതിഷേധവും കനക്കും

കൂടുതല്‍ യുവതികള്‍ എത്തുന്നതോടെ പ്രതിഷേധവും കനക്കുമെന്ന് ഉറപ്പാണ്. വലിയ തോതില്‍ ഭക്തജനപ്രവാഹം ഉണ്ടാവുന്ന സമയത്ത് പ്രതിഷേധങ്ങളും അരങ്ങേറിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയിലെത്തും. അതിനാല്‍ തന്നെ സീസണില്‍ സന്നിധാനത്ത് പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍.

സുരക്ഷാ ക്രമീകരണം

സുരക്ഷാ ക്രമീകരണം

മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ സുരുക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15000 ത്തോളം പോലീസുകാരെയാണ് നിയമിക്കുക. ആകാശനിരീക്ഷണം ഉള്‍പ്പടേയുള്ള സജ്ജീകരണങ്ങളോടെ ആയിരിക്കും മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണം.

അനിഷ്ട സംഭവങ്ങള്‍

അനിഷ്ട സംഭവങ്ങള്‍

നവംബര്‍ 14 മുതല്‍ ജനുവരി 16 വരെയാണ് ഇത്തരത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി വന്നതിന് ശേഷം തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കര്‍ശന സുരക്ഷ ഒരുക്കുന്നത്.

സംഘര്‍ഷ സാധ്യത

സംഘര്‍ഷ സാധ്യത

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും വിശദമായ സുരക്ഷാ പദ്ധതി ഒരുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഓരോഘട്ടത്തിലും മൊത്തം നാലായിരത്തോളം പോലീസുകാരാണ് ശബരിമലയില്‍ ചുമതലയില്‍ ഉണ്ടാവുക.

നിലയ്ക്കല്‍, പമ്പ, സന്നിധാനം

നിലയ്ക്കല്‍, പമ്പ, സന്നിധാനം

ഇവര്‍ക്ക് പുറമെ റാപ്പിഡ് ആക്ഷന്‍ ഫോര്‍സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ട് സംഘങ്ങളെയും നിയമിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറല്‍ ജില്ലകളിലെ സ്ഥിരം പോലീസ് സംവിധാനങ്ങള്‍ കൂടാതെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുന്നത്.

പ്രതിഷേധക്കാരെ നേരിടാന്‍

പ്രതിഷേധക്കാരെ നേരിടാന്‍

പ്രതിഷേധക്കാരെ നേരിടാന്‍ ജലപീരങ്കി ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതോടൊപ്പം തന്നെ അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റുവേറുകളും ഉപയോഗിക്കും.

അതീവ ഗുരതരം

അതീവ ഗുരതരം

അതേസമയം ശബരിമലയില്‍ സ്ഥിതി അതീവ ഗുരതരമാണെന്ന് സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിന്നു. പതിനെട്ടാം പടിയില്‍ ചിലര്‍ കയറിയതില്‍ ആചാരലംഘനം നടന്നു. നിലവിലെ സാഹചര്യം ദേശവിരുദ്ധ ശക്തികളും ക്രമിനലുകളും മുതലാക്കിയേക്കാമെന്നും ജില്ലാ ജഡ്ജി കൂടിയായ സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തടഞ്ഞത് തെറ്റാണ്

തടഞ്ഞത് തെറ്റാണ്

സ്ത്രീകളെ സന്നിധാനത്ത് തടഞ്ഞത് തെറ്റാണ്. പതിനെട്ടാം പടിയില്‍ ഇരുമുടിയില്ലാതെ ചിലര്‍ കയറിയത് ആചാരലംഘനമാണ്. വിശ്വാസത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. ഈ സാഹചര്യം ക്രിമിനലുകള്‍ മുതലെടുത്തേക്കാം.

സമാനമായ റിപ്പോര്‍ട്ട്

സമാനമായ റിപ്പോര്‍ട്ട്

സമരത്തില്‍ നിയന്ത്രണം വരുത്താന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും ഹൈക്കോടതിയില്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ തുലാമാസ പൂജയ്ക്കിടെ സംഘര്‍ഷ സാഹചര്യമുണ്ടായപ്പോഴും സമാനമായ റിപ്പോര്‍ട്ട് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.

{document1}

English summary
ahead of temple opening over 15000 police personnel deployed at sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X