Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ ക്യാമറ; പുകമറ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം നടക്കില്ല; കെകെ രാഗേഷ്

തിരുവനന്തപുരം: എഐ ക്യാമറ വിഷയത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ കെകെ രാഗേഷ്. പുകമറ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെങ്കിലും അതൊന്നും വിജയം കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സെയ്ഫ് കേരള പദ്ധതിയെപ്പറ്റിയുള്ള പ്രതിപക്ഷ ആരോപണങ്ങൾ എല്ലാം തന്നെ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കാണാൻ കഴിയുമെന്നും കെകെ രാഗേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

കെകെ രാഗേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എഐ ക്യാമറകൾ ഇന്നലെ മുതൽ മിഴി തുറക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം വാഹനാപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനമാണ് കേരളത്തിന്. ജനസംഖ്യയുടെ കാര്യത്തിൽ കേരളം പിന്നിലാണെങ്കിലും വാഹന സാന്ദ്രതയുടെയും വാഹനാപകടങ്ങളുടെയും കാര്യത്തിൽ സംസ്‌ഥാനം വളരെ മുന്നിലാണ്. 40,008 റോഡ് അപകങ്ങളാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് കേരളത്തിലുണ്ടായത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 3829 ജീവനുകളാണ്. ഈ ഒരു സാഹചര്യത്തിലാണ് സെയ്ഫ് കേരള പദ്ധതിയുടെ പ്രസക്തി.

kkragehs

നിലവിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ട് മേൽപ്പറഞ്ഞ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ലെന്നതിനാലാണ് എഐ ക്യാമറ വഴിയുള്ള സെയ്ഫ് കേരള പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. എഐ ക്യാമറ സംവിധാനം സംസ്ഥാനത്ത്‌ സ്ഥാപിച്ചശേഷം ട്രാഫിക്‌ നിയമലംഘനം പകുതിയായി കുറയുകയുണ്ടായി. ഏപ്രിൽ രണ്ടാംവാരത്തിൽ 4.88 ലക്ഷം ട്രാഫിക്‌ നിയമലംഘനങ്ങളാണ്‌ പ്രതിദിനം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ കഴിഞ്ഞ വെള്ളിയാഴ്‌ച റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ 2,42,746 നിയമലംഘനങ്ങൾ മാത്രമാണ്. സെയ്ഫ് കേരള പദ്ധതി വിജയമാവുമെന്നതിന്റെ കൃത്യമായ സൂചനയാണിത്. അസത്യ പ്രചരണങ്ങൾ നടത്തുന്ന പ്രതിപക്ഷം ഈ വസ്തുതകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.

സെയ്ഫ് കേരള പദ്ധതിയെപ്പറ്റിയുള്ള പ്രതിപക്ഷ ആരോപണങ്ങൾ എല്ലാം തന്നെ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കാണാൻ കഴിയും. ക്യാമറകൾക്കെതിരെ പോലും സമരം ചെയ്യുന്ന ഘട്ടത്തിലെത്തി നിൽക്കുകയാണ് പ്രതിപക്ഷ പ്രതിഷേധം. സുതാര്യമായാണ്‌ സെയ്ഫ് കേരള പദ്ധതി നടപ്പാക്കിയതെന്നും മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ടെൻഡർ നടപടി പൂർത്തിയാക്കിയതെന്നും രേഖകളിൽ നിന്നും വ്യക്തമാണ്. ഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ കെൽട്രോൺ ഡിപിആർ തയ്യാറാക്കി സമർപ്പിച്ചത്‌.

അത്‌ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ സാങ്കേതിക സമിതി പരിശോധിച്ച്‌ അംഗീകരിച്ചു. ഈ സമിതിയുടെ ശുപാർശ അടിസ്ഥാനമാക്കിയാണ്‌ സർക്കാർ കെൽട്രോണിന്‌ ഓർഡർ നൽകിയത്‌. തുടർന്ന്‌ മോട്ടോർ വാഹന വകുപ്പ്‌ കെൽട്രോണുമായി സർവീസ്‌ ലെവൽ കരാറിൽ ഏർപ്പെട്ടു. പദ്ധതി നടപ്പാക്കിയശേഷം മൂന്നുമാസ ഇടവേളയിൽ സാങ്കേതിക സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 20 തുല്യ ഗഡുക്കളായാണ്‌ കെൽട്രോണിന്‌ തുക കൈമാറുന്നത്‌.

കേന്ദ്ര വിജിലൻസ്‌ കമീഷൻ മാർഗനിർദേശം പൂർണമായും പാലിച്ച്‌ സുതാര്യമായാണ്‌ ടെൻഡർ പൂർത്തിയാക്കിയത്‌. ഓരോ ഘട്ടത്തിലും ആവശ്യമായ രേഖകൾ അപ്‌ലോഡ്‌ ചെയ്‌തിരുന്നു. ഡാറ്റ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ്‌, ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവ ഒഴികെ എല്ലാ കാര്യങ്ങളിലും ഉപകരാർ അനുവദനീയമാണ്‌. കെൽട്രോണും എസ്‌ആർഐടിയുമായാണ്‌ സർവീസ്‌ ലെവൽ എഗ്രിമെന്റ്. അതിൽ ഉപകരാറുകാരുടെ പേര്‌ പരാമർശിക്കേണ്ട കാര്യമില്ല.

എഐ ക്യാമറ വിഷയത്തിൽ കാര്യങ്ങൾ സുതാര്യമായാണ് നടന്നത്. പുകമറ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. അതിലവർ വിജയിക്കുകയില്ല. പദ്ധതിയുടെ ചുമതല കെൽട്രോണിന് നൽകിയതാണ് ചിലരെ ചൊടിപ്പിച്ചതെന്ന് വ്യക്തമാണ്. കേരളത്തിലെ ഒരു പൊതുമേഖലാ സ്‌ഥാപനത്തിന് ഈ പദ്ധതിയുടെ ചുമതല നൽകിയതിൽ ഇത്തരക്കാർക്ക് താല്പര്യമുണ്ടാവില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാൻ മാത്രം ഉത്സാഹിക്കുന്ന ഇക്കൂട്ടരുടെ ഏറ്റവും ഒടുവിലത്തെ കുത്തിത്തിരിപ്പാണ് എഐ ക്യാമറ വിഷയത്തിൽ കേരളം കണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+