കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കൂടെകൂട്ടിയാല്‍ രക്ഷപ്പെടില്ല; തമിഴ്‌നാട്ടില്‍ തനിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ

Google Oneindia Malayalam News

ചെന്നൈ: 2014 ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ തേരോട്ടം ഇത്തവണ ബിജെപിക്ക് ആവര്‍ത്തിക്കാനിവില്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്. പ്രതിപക്ഷ വിശാല ഐക്യം രൂപീകരിച്ച് കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതും ബിജെപിക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റുകളില്‍ വിജയിച്ച് ഉത്തരേന്ത്യയിലുണ്ടാകുന്ന നഷ്ട്ം നികത്താനുള്ള തന്ത്രമാണ് ബിജെപി ഒരുക്കുന്നത്.

<strong>'ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ലജ്ജയുണ്ട്'; സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് വീണ്ടും വിമർശനം</strong>'ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ലജ്ജയുണ്ട്'; സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് വീണ്ടും വിമർശനം

ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്ന് തമിഴ്‌നാടാണ്. സംസ്ഥാന ഭരണകക്ഷിയായ എഐഎഡിഎംകെയുമായി ചേര്‍ന്ന സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു ബിജെപി വിലയിരുത്തല്‍.. എന്നാല്‍ ബിജെപിയുടെ മോഹങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്ന പ്രസ്താവനയാണ് എഐഎഡിഎംകെയില്‍ നിന്നുണ്ടായിരിക്കുന്നത്.

<strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം</strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം

എഐഎഡിഎംകെയുമായി സഖ്യം

എഐഎഡിഎംകെയുമായി സഖ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി എഐഎഡിഎംകെയുമായി സഖ്യം രൂപീകരിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എഐഎഡിഎംകെയുടെ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

തമ്പിദുരൈ വ്യക്തമാക്കുന്നത്

തമ്പിദുരൈ വ്യക്തമാക്കുന്നത്

എന്നാല്‍ ഈ അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഐഎഡിഎംകെ നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ. തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലൂം പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നാണ് തമ്പിദുരൈ വ്യക്തമാക്കുന്നത്.

ബിജെപി വിരുദ്ധവികാരം

ബിജെപി വിരുദ്ധവികാരം

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ ബിജെപി വിരുദ്ധവികാരമാണ് എഐഎഡിഎംകെയെ സഖ്യനീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന. ഡിഎംകെ ബിജെപി വിരുദ്ധ വികാരം ശക്തമാക്കുന്നതിലെ അപകടതയും എഐഎഡിഎംകെയെ വിലയിരുത്തുന്നുണ്ട്.

സംസ്ഥാനത്ത്

സംസ്ഥാനത്ത്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് എഐഎഡിഎംകെയുമായി സഖ്യംരൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യം രൂപീകരിക്കാതെ തനിച്ച് മത്സരിക്കാനായിരുന്നു അന്ന് ജയലളിത തീരുമാനിച്ചത്.

പൊന്‍രാധാക്യഷ്ണനെ മാത്രം

പൊന്‍രാധാക്യഷ്ണനെ മാത്രം

2014 ല്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തനിച്ച് മത്സരിച്ച എഐഎഡിഎംകെ 37 ഇടത്തും വിജയിച്ചിരുന്നു. എംഡിഎംകെ, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച ബിജെപിക്ക് കന്യാകുമാരിയില്‍ പൊന്‍രാധാക്യഷ്ണനെ മാത്രമാണ് വിജയിപ്പിക്കാനായത്.

കോണ്‍ഗ്രസ്സും തനിച്ച്

കോണ്‍ഗ്രസ്സും തനിച്ച്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണ ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. സഖ്യത്തിനോട് അനുകൂല നിലപാടാണ് ഡിഎംകെയും സ്വീകരിക്കുന്നത്.

ബിജെപിക്ക് വലിയ തിരിച്ചടി

ബിജെപിക്ക് വലിയ തിരിച്ചടി

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം സാധ്യമായാല്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും. കന്യാകുമാരി പോലുള്ള മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിലെത്തിയാല്‍ ബിജെപിക്ക് ഏക സീറ്റ് പോലും നിലനിര്‍ത്താന്‍ സാധിക്കില്ല.

അണിയറയില്‍ ശക്തമായ നീക്കം

അണിയറയില്‍ ശക്തമായ നീക്കം

തമിഴ്‌നാട്ടില്‍ തനിച്ചു മത്സരിക്കേണ്ടി വന്നാല്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബിജെപിക്ക് നേതാക്കള്‍ക്ക് തന്നെ ബോധ്യമുണ്ട്. അതിനാല്‍ എഐഎഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള അണിയറയില്‍ ശക്തമായ നീക്കമാണ് ബിജെപി നടത്തുന്നത്.

തനിച്ച് മത്സരിക്കുക

തനിച്ച് മത്സരിക്കുക

അതിനിടെ തമ്പിദുരൈയുടെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി പൊന്‍രാധാകൃഷ്ണന്‍ രംഗത്തെത്തി. എഐഎഡിഎംകെയായിരിക്കില്ല തമ്പിദുരൈ ആയിരിക്കും തനിച്ച് മത്സരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

English summary
aiadmk preparing to face polls alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X