അനുവദിച്ചാല്‍ എയിംസ് കോഴിക്കോട് തന്നെ; പണിയുക ബാലുശ്ശേരി കിനാലൂരില്‍
കോഴിക്കോട്: എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുകയാണെങ്കിൽ അത് കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലത്തിലെ കിനാലൂരിൽ തന്നെയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എയിംസ് സ്ഥാപിക്കാൻ എത്ര ഏക്കർ സ്ഥലമാണ് ആവശ്യമായുള്ളത്, സ്ഥലം സംബന്ധിച്ച് തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ടോ എന്നായിരുന്നു എം എൽ എയുടെ ചോദ്യം.
2014 മുതൽ തന്നെ സംസ്ഥാന സർക്കാരുകൾ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയിൽ വെച്ച് നടന്ന കൂടികാഴ്ചയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു . ആഗസ്ററിൽ കേന്ദ്ര ആരോഗ്യ മന്ത്രി കേരളം സന്ദർശിച്ചപ്പോഴും സംസ്ഥാനത്തിന്റെ ആവശ്യം അവതരിപ്പിച്ചിരുന്നുവെന്നും സഭയിൽ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്കു അയച്ച കത്തിൽ എയിംസ് തുടങ്ങുന്നതിനാവശ്യമായ 200 ഏക്കർ സ്ഥലം കോഴിക്കോട് ജില്ലയിൽ കിനാലൂരിൽ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജൂലൈ 18 ന് കിനാലൂരിലെ കെ എസ്ഐ ഡി സി യുടെ കൈവശമുള്ള ഭൂമി , മെഡിക്കൽ വിദ്യാഭ്യാസ ജോയൻ്റ് ഡയരക്ടർ തോമസ് മാത്യു, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയൻ ,പ്രിൻസിപ്പാൾ ഡോ: രാജേന്ദ്രൻ എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് ആഗസ്റ്റ് 14 ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ജയതിലക് ,വ്യവസായ വകുപ്പ് സെക്രട്ടറി ഡോ ഇളങ്കോവൻ, കെ എസ് ഐ ഡി സി ജനറൽ മാനേജർ പ്രശാന്ത്, ,ജില്ലാ കലക്ടർ നരസിംഹ ഗരി ടി എൽ റെഡ്ഡി, ഡി എം ഒ ,ഡോ ജയശ്രീ, ഡി പി എം ഡോ.നവീൻ തുടങ്ങിയ ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് ആഗസ്റ്റ് 17 ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോമ്പ്ര ഗാഡെയും കിനാലൂർ സന്ദർശിച്ച് റിപ്പോർട്ട് നൽകി.
കോഴിക്കോട് നഗരത്തിൽനിന്ന് 31 കിലോമീറ്ററും, നിർദ്ദിഷ്ട മലയോര ഹൈവേയിൽ നിന്ന് എട്ടര കിലോമീറ്ററും മാത്രമാണ് കിനാലൂരിലേക്കുള്ളത്. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വെള്ളം വൈദ്യുതി സംവിധാനങ്ങൾക്കും തടസമില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സയും, മെഡിക്കൽ പഠനവും സാധ്യമാവുന്ന എയിംസ് അനുവദിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തിൻ്റെ വികസനമുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് അനുവദിച്ച് കിട്ടിയാല്‍ അതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും എത്രയും പെട്ടെന്ന് തയ്യാറാക്കുമെന്ന് സ്ഥലം എംഎല്‍എ സച്ചിന്‍ ദേവും വ്യക്തമാക്കി.
അതേസമയം, മണ്ഡലത്തിലെ രണ്ട് സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി എത്രയും പെട്ടെന്ന് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം എല്‍ എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടിക്ക് കത്ത് നല്‍കി. അവിട നല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, ഉണ്ണികുളം ജി എം യു പി സ്കൂൾ എന്നീ സ്കൂളുകൾക്ക് 3 കോടി രൂപയാണ് കിഫ് ബിയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഈ വിദ്യാലയങ്ങളുടെ പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലിക്കേണ്ടതുണ്ട്. മറ്റ് സ്കൂളുകളുടെ ടെണ്ടർ നടപടി ആരംഭിച്ചു കഴിഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും കത്തിൽ അഭ്യർത്ഥിച്ചതായി സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു.
Recommended Video
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!











Click it and Unblock the Notifications