ലക്ഷദ്വീപില്‍ അസുഖ ബാധിതയ്ക്ക് എയര്‍ ആംബുലന്‍സില്ല, കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാരും അറസ്റ്റില്‍
കോഴിക്കോട്: ലക്ഷദ്വീപില്‍ കിരാത നടപടികള്‍ തുടരുന്നു. അമിനി ദ്വീപില്‍ അസുഖ ബാധിതയായ വൃദ്ധയ്ക്ക് ഇതുവരെ എയര്‍ ആംബുലന്‍സ് സൗകര്യം കിട്ടിയില്ലെന്നാണ് പരാതി. ഭരണകൂടത്തെ അറിയിക്കാതെ ഇനി എയര്‍ ആംബുലന്‍സ് സൗകര്യം ഇവിടെ ലഭ്യമാകില്ല. ബീപ്പാത്തുവെന്ന സ്ത്രീക്ക് വീണ് പരിക്കേറ്റിരുന്നു. ഇവരെ അമിനിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇടുപ്പെല്ലിനാണ് ഇവര്‍ക്ക് പരിക്കേറ്റത്.

വൈകീട്ടോടെ തന്നെ ഹെലികോപ്ടറിനായി ശ്രമിക്കുകയാണ്. ദ്വീപ് അഡ്മിനിസട്രേഷന്‍ ഭാഗത്ത് നിന്ന് ഇതുവരെ റിപ്പോര്‍ട്ട് ഒന്നും വന്നിട്ടില്ലെന്നും രോഗിയുടെ സഹായി പറഞ്ഞു. അതേസമയം മെഡിക്കല്‍ ഓഫീസര്‍ അഡ്മിനിസ്‌ട്രേറ്ററെ രോഗിയുടെ അടിയന്തര സാഹചര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും സംവിധാനമൊന്നും ആയിട്ടില്ല. ലക്ഷദ്വീപിലെ പുതിയ പരിഷ്‌കാരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് രോഗയിയുടെ അവസ്ഥ. പുതിയ പരിഷ്‌കാരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് സഹായം വൈകുന്നതെന്ന് രോഗിയുടെ സഹായി ആരോപിച്ചു.
മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് മെഡിക്കല്‍ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. നാലംഗ സമിതിയുടെ പരിശോധന പൂര്‍ത്തിയാകാനുണ്ട്. അതാണ് അനുമതി വൈകുന്നത്. മുമ്പ് അരമണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന കാര്യമാണ് ഇപ്പോള്‍ ഇത്രയും വൈകുന്നതെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുകയാണ് ഭരണകൂടം. കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അഷ്‌കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെയെല്ലാം ദ്വീപിലെ കളക്ടര്‍ അഷ്‌ക്കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ ന്യായീകിരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
Recommended Video
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുകയാണ്. ലക്ഷദ്വീപിലെ കപ്പല്‍സര്‍വീസും എയര്‍ ആംബുലന്‍സും അടക്കം സ്വകാര്യവത്കരിക്കാനാണ് തീരുമാനം. നാളെ വീണ്ടും സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. നേരത്തെ സര്‍വകക്ഷി യോഗത്തില്‍ കളക്ടറുടെ വിശദീകരണം ഐകകണ്‌ഠ്യേന തള്ളിയിരുന്നു. ബിജെപി അടക്കം ഉള്‍പ്പെട്ട സര്‍വകക്ഷി യോഗമാണ് ഇത്. അഡ്മിനിസട്രേറ്ററെ ഒരിക്കല്‍ കൂടി വിയോജിപ്പുകള്‍ അറിയിച്ച ശേഷം പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.












Click it and Unblock the Notifications