• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'ട്രാഫിക്' സിനിമയല്ല;അതിനേയും വെല്ലുന്ന രംഗങ്ങള്‍... കേരളചരിത്രം തിരുത്തിയ ദിനം... കാണൂ

തിരുവനന്തപുരം/കൊച്ചി: രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമ ശ്വാസം അടക്കിപ്പിടിച്ചാണ് മലയാളികള്‍ കണ്ടത്. ചെന്നൈയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ആ സിനിമ രൂപം കൊണ്ടത്.

എന്നാല്‍ അതിനേയും വെല്ലുന്ന ഒരു സംഭവം നമ്മുടെ നാട്ടില്‍ സംഭവിയ്ക്കുമോ എന്ന് മലയാളികള്‍ സംശയിച്ചിരുന്നു. ആ സംശയങ്ങള്‍ക്ക് യാതൊരു അര്‍ത്ഥവും ഇല്ലെന്നാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് തെളിയിക്കപ്പെട്ടത്.

'നിങ്ങള്‍ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിയ്ക്കില്ല. ഏതൊരു ദിവസത്തേയും പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോള്‍ ചരിത്രമാകും.' ട്രാഫിക് സിനിമയില്‍ ജോസ് പ്രകാശ് പറഞ്ഞ ആ ഡയലോഗ് ഇവിടെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.

അഡ്വ. നീലകണ്ഠ ശര്‍മ

അഡ്വ. നീലകണ്ഠ ശര്‍മ

പക്ഷാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഡ്വ. നീലകണ്ഠ ശര്‍മയ്ക്ക് മസ്തിക്ഷ മരണം സംഭവിയ്ക്കുന്നു. അവയവദാനത്തിന് നേരത്തേ സമ്മതപത്രം നല്‍കിയ ശര്‍മയുടെ ഹൃദയം ഒരു സ്വീകര്‍ത്താവിന് വേണ്ടി തയ്യാറായിരിയ്ക്കുന്നു.

മാത്യു ആന്റണി

മാത്യു ആന്റണി

ചാലക്കുടിയിലെ ഓട്ടോ ഡ്രൈവറായ മാത്യു ആന്റണി ഹൃദ്രോഗ ബാധിതനാണ്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴിയും ഇല്ല. ശര്‍മയുടെ ഹൃദയം ആന്റണിയ്ക്ക് യോജിയ്ക്കുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

നാല് മണിക്കൂര്‍

നാല് മണിക്കൂര്‍

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് നാല് മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിയ്ക്കണം.

തിരുവനന്തപുരം-കൊച്ചി

തിരുവനന്തപുരം-കൊച്ചി

ശര്‍മ തിരുവനന്തപുരത്തെ ആശുപത്രിയില്‍. മാത്യു കൊച്ചിയിലെ ലിസി ആശുപത്രിയില്‍. 211 കിലോമീറ്ററോളം ദൂരം. റോഡ് മാര്‍ഗ്ഗം ചുരുങ്ങിയത് അഞ്ച് മണിക്കൂര്‍ യാത്ര. എന്ത് ചെയ്യും.

സഹായങ്ങള്‍ എല്ലാവഴിയ്ക്കും

സഹായങ്ങള്‍ എല്ലാവഴിയ്ക്കും

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ ആശുപത്രി ജീവനക്കാരും നാവിക സേനയും പോലീസും പൊതുജനങ്ങളും ഒരേസ്വരത്തില്‍ സഹായവാഗ്ദാനവുമായി രംഗത്ത് . അതെ ചരിത്രം അങ്ങനെ വഴിമാറി.

ഡോണിയര്‍ വിമാനം

ഡോണിയര്‍ വിമാനം

കാലാവസ്ഥാ പ്രശ്‌നമുണ്ടായാല്‍ പോലും സമയമം ഒട്ടും വൈകരുതെന്ന് കരുതി നാവിക സേന അവരുടെ ഡോണിയര്‍ വിമാനം തന്നെ എര്‍ ആംബുലന്‍സ് ആയി നല്‍കി.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം അഡ്വ ശര്‍മയുടെ ശരീരത്തില്‍ നിന്ന് ഹൃദയം പുറത്തെടുക്കുന്ന ശസ്ത്രക്രിയ തുടങ്ങി. വൈകീട്ട് 6.35 ന് ഹൃദയവുമായി തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക്.

ഒരുമണിക്കൂര്‍

ഒരുമണിക്കൂര്‍

രാത്രി 7.33 ന് ഹൃദയവും വഹിച്ചുകൊണ്ടുള്ള വിമാനം വെല്ലിങ്ടണ്‍ ഐലന്റിലെ നാവിക സേന വിമാനത്താവളത്തിലെത്തി.

മിനിട്ടുകള്‍ കൊണ്ട്

മിനിട്ടുകള്‍ കൊണ്ട്

വെല്ലിങ്ടണില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് 10 കിലോമീറ്റര്‍. കൊച്ചിയുടെ തിരക്കേറിയ റോഡ്. എന്നാല്‍ മിനിട്ടുകള്‍കൊണ്ടാണ് ഹൃദയവുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയത്. 7.52 ന്.

ആന്റണി ജോസഫ്

ആന്റണി ജോസഫ്

ലിസി ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആന്റണി ജോസഫ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ഓട്ടം

നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

ശര്‍മയുടെ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി. 10. 25 ഓടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.

ഡോ ജോസ് ചാക്കോ

ഡോ ജോസ് ചാക്കോ

ഡോ ജോസ് ചാക്കോ പെരിയപുറം എന്ന ഹൃദ്രോഗ വിദഗ്ധന്റെ നേതൃത്വത്തിലായിരുന്നു ഈ ശസ്ത്രക്രിയ നടത്തിയത്.

English summary
In a first such effort in organ transplantation in Kerala, an air ambulance -- a Naval aircraft -- was used to transport a heart harvested from a brain dead patient in Thiruvananthapuram for a recipient in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more