'പ്രവാസികൾക്ക് സമ്മാനം'; എയർ കേരള വിമാന സർവീസ് പ്രഖ്യാപിച്ച് ദുബായിലെ മലയാളി വ്യവസായികൾ
ന്യൂഡൽഹി: എയർ കേരള എന്ന പേരിൽ വിമാന സർവീസ് പ്രഖ്യാപിച്ച് ദുബായിലെ മലയാളി വ്യവസായികൾ. സെറ്റ്ഫ്ലൈ ഏവിയേഷൻ വിമാന സർവീസിന് സിവിൽ ഏവിയേഷൻ മന്ത്രാലയിത്തിന്റെ പ്രവർത്തനാനുമതി ( എൻ ഒ സി ) ലഭിച്ചകായി സംരംഭകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ എൻ ഒ സി ലഭിച്ചതെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ല എന്നിവർ പറഞ്ഞു.
തുടക്കത്തിൽ ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ് നടത്തുക. ഇതിനായി 3 എ ടി ആർ 72 - 600 വിമാനങ്ങൾ ഉപയോഗിക്കുമെന്നും സംരംഭകർ പറഞ്ഞു. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൽ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും.

അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കിയുയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി ഇ ഒ ഉൾപ്പെടെ പ്രധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൽ ഉചിതമായ സമയത്ത് ഉണ്ടാവും.
25 വർഷത്തെ എയർ ലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർത്ഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാന കമ്പനി, പ്രവാസി തുടങ്ങുന്ന ഒരു വിമാന കമ്പനി എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർ കേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന് അഫി അഹമ്മജ് പറഞ്ഞു. പ്രവാസികൾ ഉൾപ്പെടെ എല്ലാ മലയാളികൾളെയും ഇതിന്റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അഫി അഹമ്മദ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications