കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരില്‍ വിമാനമിറങ്ങി; നില ശാന്തം

  • By Aswini
Google Oneindia Malayalam News

കരിപൂര്‍: വെടിവെപ്പും മരണവും പുകിലുമൊക്കെ അടങ്ങി, കരിപൂര്‍ വിമാനത്താവളം തുറന്നു. കൊച്ചിയില്‍ നിന്നുള്ള വിമാനം കരുപ്പൂരിലിറങ്ങി. അല്പ സമയത്തിനകം ദോഹ- ബഹറയിന്‍ വിമാനം ഇറങ്ങും. വിമാനത്താവളത്തിലെ പ്രവര്‍ത്തം സാധാരണനിലയിലേക്കെത്തി.

എ ഡി ജി പി ശങ്കര്‍ റെഡ്ഡിയുമായി നടത്തി ചര്‍ച്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവവേശിക്കാം എന്ന് ജീവനക്കാര്‍ സമ്മതിച്ചതോടെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പയത്. വിമാനത്താവള ജീവിനക്കാരും സി ഐ എസ് എഫും പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേരള പൊലീസ് സുരക്ഷയൊരുക്കും.

karipur-airport

ഇന്നലെ (10-06-2015) രാത്രി നടന്ന യുദ്ധസമാനമായ സംഘര്‍ഷത്തിന് പൂര്‍ണമായും അയവ് വന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ബുധനാഴ്ച രാത്രിയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും സി ഐ എസ് എഫ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

സംഘര്‍ഷത്തിനിടെ വെടിയേറ്റ് സി ഐ എസ് എഫ് ജവാന്‍ മരിച്ചിരുന്നു. സി ഐ എസ് എഫ് ജവാന്‍ ജയ്പാല്‍ യാദവാണ് മരിച്ചത്. അതീവ സുരക്ഷാമേഖലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്.

സംഘര്‍ഷത്തെ തുടര്‍ന്ന് റണ്‍വേയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ നിരത്തിയിട്ട് റണ്‍വെ ഉപരോധിച്ചു. റണ്‍വേ അടച്ചതിനാല്‍ വിമാനത്താവളത്തില്‍ ഇറങ്ങാനാവാതെ രണ്ടു വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ഇന്‍ഡിഗോ വിമാനവും ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

English summary
In a unprecedented development, a CISF jawan was killed tonight and at least three others were injured in a clash between the CISF personnel and airport authority employees at Karipur International airport here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X