കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൂപ്പര്‍ സ്‌പൈ' അജിത് ഡോവല്‍ തിരുവനന്തപുരത്ത്, എന്താവും കാര്യം?

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത്. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഡോവല്‍ 1972 ലാണ് കേരളം വിട്ടത്. തമിഴ്‌നാട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ദില്ലിയില്‍ നിന്നും പുറപ്പെട്ട ഡോവല്‍ തിരുവനന്തപുരത്തെത്തി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ വിശേഷിച്ച് എന്തെങ്കിലുമുണ്ടോ. ഏകദേശം ഒരുമണിക്കൂര്‍ സമയമാണ് ഡോവല്‍ പോലീസ് ആസ്ഥാനത്ത് ചെലവഴിച്ചത്.

സംസ്ഥാന പോലീസ് മേധാവിയായ ടി.പി.സെന്‍കുമാര്‍, ഡി ജി പിമാരായ വിന്‍സണ്‍ എം പോള്‍, ലോകനാഥ് ബഹ്‌റ, ഋഷിരാജ് സിങ്, ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്‍,എ ഡി ജി പിമാരായ അനില്‍കാന്ത്, പദ്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ്, ബി.സന്ധ്യ, ആര്‍.ശ്രീലേഖ തുടങ്ങിയ പ്രമുഖരെല്ലാം അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉണ്ടായിരുന്നു. ശ്രീലങ്കന്‍ തീരം വഴി പാകിസ്താന്‍ ഇന്ത്യയിലേക്ക് ആയുധം കടത്താന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടാണോ ഡോവലിന്റെ ഈ കേരള സന്ദര്‍ശനം എന്നും സംശയം ഉയരുന്നുണ്ട്.

ajit-doval

കേരളത്തിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡോവല്‍ സംസ്ഥാനത്ത് എത്തുന്നത് എന്നൊരു സൂചന നേരത്തെ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ നിന്നും സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് കന്യാകുമാരിയിലേക്ക് പോയത്. ഡോവലിന് ഔദ്യോഗിക പരിപാടികളൊന്നും ഉളളതായി മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. കേരളത്തിലെത്തിയ ഡോവല്‍ മാധ്യമപ്രവര്‍ത്തകരോടും ഒന്നും സംസാരിച്ചില്ല.

മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറും കീര്‍ത്തിചക്ര ജേതാവുമായ അജിത് ഡോവല്‍ മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. ഇറാഖ്, മ്യാന്‍മര്‍ ഓപ്പറേഷനുകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു ഡോവല്‍. കീര്‍ത്തീചക്ര പുരസ്‌കാരം കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് 1968 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഡേവല്‍.

English summary
National Security Adviser to Prime Minister Narendra Modi Ajit Doval visits Kerala amid speculations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X