• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തുഷാറിനെതിരായ കേസ് അജ്മാന്‍ കോടതി തള്ളി; പാസ്പോര്‍ട്ട് തിരികെ നല്‍കി, നീതിയുടെ വിജയമെന്ന് തുഷാര്‍

അജ്മാന്‍: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് അജ്മാന്‍ കോടതി തള്ളി. വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് കേസ് തള്ളിയത്. നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ജാമ്യത്തിനായി പിടിച്ചെടുത്ത തുഷാറിന്‍റെ പാസ്പോര്‍ട്ട് തിരികെ നല്‍കാനും കോടതി തീരുമാനിച്ചു.

നീതിയുടെ വിജയമെന്നായിരുന്നു കോടതി വിധിയോട് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. ഒരുവലിയില്‍ ചതിയില്‍നിന്ന് രക്ഷപ്പെട്ടു. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും നന്ദിയുണ്ടെന്നും നിരപരാധിത്വം തെളിഞ്ഞുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സത്യംപുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു തുഷാറിന്‍റെ പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്.

നാട്ടിലെത്താം

നാട്ടിലെത്താം

അജ്മാന്‍ കോടതി പാസ്പോര്‍ട്ട് തിരികെ നല്‍കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് നാട്ടില്‍ തിരികെയെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തുഷാറിനെതിരെ നാസില്‍ ദുബായിയില്‍ നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും ഇത് യാത്രകള്‍ക്ക് തടസ്സമാകില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാട്

പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാട്

പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാടായിരുന്നു തുഷാറിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. അക്കാലത്ത അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു തുഷാര്‍. എഞ്ചിനീയറായ നാസില്‍ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു ഇടപാടില്‍ നാസില്‍ അബ്ദുള്ളക്ക് തുഷാര്‍ വണ്ടിചെക്കായിരുന്നു നല്‍കിയിരുന്നത് എന്നായിരുന്നു നാസിലിന്‍റെ പരാതി.

അറസ്റ്റ്

അറസ്റ്റ്

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. പലതവണ പണം ആവശ്യപ്പെട്ടെങ്കില്‍ നല്‍കാന്‍ തുഷാര്‍ തയ്യാറായില്ലെന്ന് നാസില്‍ പറഞ്ഞു. ഇതിനിടെ അജ്മാനിലെ ബിസിനസ്‍ തകരുകയും നാട്ടിലെത്തിയ തുഷാര്‍ രാഷ്ട്രീയ രംഗത്ത് സജീവമായി. പലതവണ കാശ് തന്ന്തീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നെന്നായിരുന്നു നാസിലിന്‍റെ ആരോപണം. ഇതേതുടര്‍ന്നാണ് ഒത്തുതീര്‍പ്പിനെന്ന് വിളിച്ചു വരുത്തി നാസില്‍ തുഷാറിനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.

ചതിയില്‍പ്പെടുത്തിയതെന്ന്

ചതിയില്‍പ്പെടുത്തിയതെന്ന്

അറസ്റ്റിലായ തുഷാര്‍ യൂസഫലിയുടെ സഹായത്തോടെയായിരുന്നു ജാമ്യത്തില്‍ ഇറങ്ങിയത്. തന്നെ ചതിയില്‍ പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നുമായിരുന്നു തുഷാര്‍ അന്ന് പറഞ്ഞ്. തുഷാറിന്‍റെ ഈ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ചില തെളിവുകള്‍ പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു.

ശബ്ദ സന്ദേശങ്ങള്‍

ശബ്ദ സന്ദേശങ്ങള്‍

തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ പരാതിക്കാരാനായ നാസില്‍ അബ്ദുള്ള നടത്തിയ ശബ്ദ സന്ദേശങ്ങളായിരുന്നു പുറത്തുവന്നത്. അറസ്റ്റിലേക്ക് നയിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുള്ള പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് പരാമര്‍ശിക്കുന്ന സന്ദേശങ്ങളാണ് പുറത്തു വന്നത്. ശബ്ദസന്ദേശം തന്‍റെത് തന്നെയാണെന്ന് നാസില്‍ പിന്നീട് വ്യക്തമാക്കിയെങ്കിലും സന്ദേശങ്ങള്‍ മറ്റൊരു സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം

ബിജെപിയെ വെല്ലുവിളിക്കും; ഡികെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കും?; എല്ലാം 12 ന് ശേഷം അറിയാമെന്ന് ഗുണ്ടറാവു

'നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു'; ഐഎസ്ആര്‍ഒയെ വാനോളം പുകഴ്ത്തി നാസ

English summary
Ajman court dismisses cheque case against Thushar vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X