കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വര്‍ഷം മിണ്ടിയില്ല, ഇപ്പോള്‍ ആന്റണി വായ തുറന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുപിഎ സര്‍ക്കാരിലെ രണ്ടാമനോ, മൂന്നാമനോ എന്ന കാര്യത്തില്‍ മാത്രമേ ആന്റണിക്ക് സംശയമുണ്ടായിരുന്നുള്ളൂ... സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍. പക്ഷേ വിലക്കയറ്റത്തിനെതിരേയും ജനദ്രോഹനയങ്ങള്‍ക്കെതിരേയും പ്രതിരിക്കാന്‍ 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

കുത്തകകളേയും കോര്‍പ്പറേറ്റുകളേയും സഹായിക്കുന്ന നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് എകെ ആന്റണി പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അംബാനിയും കൂട്ടരും ഭരണം പിടിച്ചെടുത്തതുപോലെ കാര്യങ്ങള്‍ നടത്തിയിരുന്നപ്പോള്‍ മിണ്ടാതിരുന്ന ആളാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

AK Antony

ഡീസലിന് വില കൂടുന്നു, പാചക വാതകത്തിന് വില കൂടുന്നു, തീവണ്ടി യാത്രാ കൂലി കൂടുന്നു.... മണ്ണെണ്ണക്ക് പോലും വില കൂടുന്നു. മണ്ണെണ്ണ വില കൂട്ടിയത് വലിയ പ്രശ്‌നമാണെന്ന് എകെ ആന്റണി കണ്ടെത്തുന്നുണ്ട്. യുപിഎ സര്‍ക്കാര്‍ അധികം കൈവക്കാത്ത ഒരു മേഖലയായിരുന്നു മണ്ണെണ്ണ.

പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനെ ആന്റണി ശക്തമായി വിമര്‍ശിച്ചു. പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ആന്റണി തന്നെയായിരുന്നു ഈ നീക്കത്തിന് തടയിട്ടത്.

തിരിച്ചുവരാമെന്ന് പ്രതീക്ഷയിലാണ് എകെ ആന്റണി ഇപ്പോഴും. പക്ഷേ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നും അദ്ദേഹം കരുതുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്നെയായിരിക്കും പാര്‍ട്ടിയെ ഇനിയും മുന്നോട്ട് നയിക്കുകയെന്നും എകെ ആന്റണി പറഞ്ഞു.

English summary
AK Antony criticises Narendra Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X