Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ വിളി വിവാദം: 'എകെ ശശീന്ദ്രൻ തെറ്റ് ചെയ്തിട്ടില്ല', സഭയില്‍ മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫോണ്‍ വിളി വിവാദത്തില്‍ നിയമസഭയില്‍ മന്ത്രി എകെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ തെറ്റുകാരനാണ് എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ പാര്‍ട്ടിക്കാര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാനുദ്ദേശിച്ചാണ് മന്ത്രി ഫോണ്‍ വിളിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയം മറ്റൊരു തലത്തിലേക്ക് എത്തിക്കാനുളള ശ്രമം ആണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയാനുമതിക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദം സഭാ നടപടികള്‍ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ak

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ഈ സംഭവത്തില്‍ ആരോപണ വിധേയനായ വ്യക്തി എന്‍സിപിയുടെ പ്രവര്‍ത്തകനാണ്. പരാതിക്കാരി എന്‍സിപി നേതാവിന്റെ മകളുമാണ്. ഇവര്‍ തമ്മിലുളള തര്‍ക്കം എന്ന നിലയ്ക്കാണ് മന്ത്രി കാര്യം അന്വേഷിച്ചതെന്നും അക്കാര്യം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുളളതാണ് എന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ കാലതാമസമുണ്ടായി എന്നുളള വിഷയം പോലീസ് മേധാവി അന്വേഷിക്കുമെന്ന് ആവശ്യമാണ് നടപടി സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശശീന്ദ്രന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. അതേസമയം എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും പ്രതിഷേധവുമായെത്തി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച മാര്‍ച്ചിനെ പിരിച്ച് വിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+