കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം നടത്തുന്നതെന്തിന്? മന്ത്രിക്കും കാരണമറിയില്ലെന്ന്...

സര്‍വീസ് മുടക്കിയുള്ള സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം നടത്തുന്നത് എന്തച് കാര്യത്തിനാണെന്ന് അരിയില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അനാവശ്യമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.സര്‍വീസ് മുടക്കിയുള്ള സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. വ്യാഴാഴ്ച്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. എന്നാല്‍ ഏഴാം തീയതി ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എഐടിയുസി, ബിഎംഎസ്

എഐടിയുസി, ബിഎംഎസ്

കോണ്‍ഗ്രസ് സംഘടനായ ടിഡിഎഫും എഐടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയാണ് സമരത്തിലുള്ളത്.

 കെഎസ്ആര്‍ടിഇഎ

കെഎസ്ആര്‍ടിഇഎ

സിഐടിയു അനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്.

ഗതാഗത മന്ത്രി

ഗതാഗത മന്ത്രി

സമരം ഒത്തുതീര്‍പ്പാക്കാന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യാഴാഴ്ച സംഘടനകളുടെ യോഗം വിളിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

 ചര്‍ച്ച

ചര്‍ച്ച

ടിഡിഎഫും സിഐടിയുവും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. ചൊവ്വാഴ്ച്ചക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും കഴിഞ്ഞമാസം നടന്ന ചര്‍ച്ചകളില്‍ ഇതേ തരത്തില്‍ ഉറപ്പ് ലഭിക്കുകയും വീണ്ടും ശമ്പളം മുടങ്ങുകയും ചെയ്തതിനാല്‍ ടിഡിഎഫ് സമരത്തില്‍ ഉറച്ചുനിന്നു.

 നോട്ട് അസാധുവാക്കല്‍

നോട്ട് അസാധുവാക്കല്‍

സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസില്‍ ശമ്പളവിതരണം അവതാളത്തിലായിട്ട് ഏറെക്കാലമായി. നോട്ട് അസാധുവാക്കല്‍ തീരുമാനവും ശമ്പളമുടക്കത്തിന് ഒരു കാരണമായി.

English summary
Transport minister AK Saseendran's statement about KSRTC strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X