കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിയുടെ മോഹം നടക്കില്ല... എന്‍സിപിയുടെ മന്ത്രി ശശീന്ദ്രന്‍ തന്നെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിയാകാമെന്നുള്ള തോമസ് ചാണ്ടിയുടെ മോഹം നടക്കില്ല. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ എകെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കുമെന്നുള്ള തോമസ് ചാണ്ടിയുടെ വാദം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളി.

എകെ ശശീന്ദ്രന്‍ തന്നെ അഞ്ച് വര്‍ഷം ഭരിക്കും. മന്ത്രി സ്ഥാനം വീതം വയ്ക്കണമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ശരദ് പവാര്‍ മുംബൈയില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

shard pawar

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ എന്‍സിപിക്ക് നല്‍കിയ മന്ത്രിപദവി തനിക്ക് കിട്ടുമെന്ന് കുട്ടനാട് എംല്‍എയായ തോമസ് ചാണ്ടി നേരത്തെ അവകാശപ്പെട്ടിരുന്നു. മന്ത്രിസഭാ രൂപീകരണ സമയത്ത് മന്ത്രി പദവിക്കായി തോമസ് ചാണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍സിപി ദേശീയ നേതൃത്വം ഇടപെട്ട് പദവി എകെ ശശീന്ദ്രന് നല്‍കുകയായിരുന്നു.

പാര്‍ട്ടി ശശീന്ദ്രനെയാണ് മന്ത്രിയായി തെരഞ്ഞെടുത്തത്. അതില്‍ മാറ്റമില്ല. തോമസ് ചാണ്ടി എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തന്നെ തുടരുമെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ സമയത്തു തന്നെ താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ജലവിഭവ വകുപ്പ് എന്‍സിപ്പിക്കാണെന്നും വകുപ്പ് താന്‍ ഭരിക്കുമെന്നുമായിരുന്നു തോമസ് ചാണ്ടിയുടെ പ്രസ്താവന. ഇത് മുന്നണിയില്‍ വലിയ അതൃപ്തിയ്ക്കും വിവാദത്തിനും വഴി വച്ചിരുന്നു.

Thomas chandy

ദേശീയ നേതൃത്വം ഇടപെട്ട് ശശീന്ദ്രന് മന്ത്രിപദവി നല്‍കിയതില്‍ തോമസ് ചാണ്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തനിക്ക് പദവി നല്‍കണമെന്ന് നേതൃത്വത്തിന് സൂചന നല്‍കാമാണ് ചാണ്ടി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ശരദ് പവാറിന്റെ പ്രസ്താവന വന്നതോടെ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നാണ് തോമസ് ചാണ്ടി പ്രതികരിച്ചത്.

English summary
NCP national president Sharad Pawar rejected the needs of Thomas Chandy to become the next minister. AK Saseendran will complete next five years, said Pawar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X