പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം അനുവദിച്ച് വീണ്ടും മുഖ്യമന്ത്രി, ഉച്ചയ്ക്ക് ചര്‍ച്ച; സബ്മിഷനുമായി ഭരണപക്ഷവും
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും അടിയന്തരപ്രമേയത്തിന്‍ മേല്‍ ചര്‍ച്ച. എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമസഭ നിര്‍ത്തിവെച്ച് ഉച്ചക്ക് 1 മണി മുതല്‍ 3 മണി വരെയാണ് ചര്‍ച്ച.
ഈ സഭാ സമ്മേളനത്തില്‍ രണ്ടാം തവണയാണ് അടിയന്തരപ്രമേയം അനുവദിച്ച് ചര്‍ച്ചക്ക് തയ്യാറാകുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഭരണപക്ഷം നിയമസഭയില്‍ സബ്മിഷനുമായി രംഗത്തെത്തി. വി. ജോയ് എം എല്‍ എയാണ് സബ്മിഷന്‍ ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ല എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

നേരത്തെ സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചയും പ്രതിപക്ഷം അടിയന്തരപ്രമേയവുമായി എത്തിയിരുന്നു. ഇതിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
അതേസമയം ഭരണകക്ഷിയുടെ സംസ്ഥാനത്തെ പരമോന്നത ഓഫീസായ എ കെ ജി സെന്റര്‍ അക്രമിച്ചത് അടിയന്തരപ്രമേയത്തിലൂടെ യു ഡി എഫ് ഉന്നയിക്കുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
കൂടാതെ ഇതിന് ശേഷം സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടതും പ്രതിപക്ഷം ചൂണ്ടിക്കാട്ടും. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുള്ളി ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ല എന്ന പൊലീസ് റിപ്പോര്‍ട്ടാണ് ഭരണപക്ഷത്തിന്റെ പിടിവള്ളി.
ഷഫ്‌നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍
ഗാന്ധി ചിത്രം കോണ്‍ഗ്രസുകാര്‍ തന്നെയാണ് തകര്‍ത്തത് എന്ന് നേരത്തെ തന്നെ എല്‍ ഡി എഫ് ആരോപിച്ചിരുന്നു. ഇതിന് ബലം നല്‍കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. മാത്രമല്ല നേരത്തെ ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനെ തുറന്ന് കാട്ടുക എന്നതാണ് ഭരണപക്ഷം സബ്മിഷന്‍ ഉന്നയിച്ചതിന് പിന്നിലെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനാണ് വി ജോയ് ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുക.












Click it and Unblock the Notifications