കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബോംബെറിഞ്ഞത് ആര്': കണ്ടെത്താന്‍ പ്രത്യേക സംഘം, ജയരാജന് 'പൊട്ട ബുദ്ധി'യെന്ന് ഷാഫി പറമ്പില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ നടന്ന ബോംബേറ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബെറിഞ്ഞ പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

പാർട്ടി ഓഫീസിന് നേരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രതിഷേധത്തിന് സി പി എം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തന്നെ പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. പ്രതിഷേധത്തിനിടെ കോട്ടയം ഡി സി സി ഓഫീസിന് നേർക്കുള്‍പ്പടെ അക്രമമുണ്ടായി.

എന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെഎന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ

എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ

എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍

നേരത്തെ മുഖ്യമന്ത്രിയെ ഉൾപ്പെടെ അക്രമിക്കുന്നതിനുള്ള

നേരത്തെ മുഖ്യമന്ത്രിയെ ഉൾപ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും, അവർക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവർ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. യുഡിഎഫും, ബിജെപിയും എല്ലാ വർഗ്ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ്. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാർടി സഖാക്കളും ഉയർത്തിപ്പിടിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു

സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നതെന്നായിരുന്നു മുന്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. അതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെയുള്ള അക്രമണം. യുഡിഎഫും, ബിജെപിയും എല്ലാ വർഗ്ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ്.

 ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി

ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാർടി സഖാക്കളും ഉയർത്തിപ്പിടിക്കണം. എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍ രംഗത്ത് എത്തി

അതേസമയം, ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍ രംഗത്ത് എത്തി. ഈ കേസ്‌ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുത് . തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന്‌ ഇരിക്കുന്ന സി സി ടി വിയുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ, എ കെ ജി സെന്ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത,പാർട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാത്ത, പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സിപിഎം പ്രവർത്തകരും വിലയിരുത്തണം. ഇത് കോൺഗ്രസ്സിന്റെ തലയിൽ കെട്ടി വെക്കാനുള്ള ജയരാജന്റെ 'പൊട്ട ബുദ്ധി' എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
akg center bomb attack: Special team appointed for investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X