കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിതിന്‍ ചോദ്യം ചെയ്യലിന് എത്തിയത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത്; നിര്‍ണായകമായത് രണ്ട് കാര്യങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനം ആക്രമിച്ച പ്രതിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസും സര്‍ക്കാരും പരിഹാസം നേരിട്ടിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതി ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് വിവരം. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനാണ് എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

1

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. 200ല്‍ കൂടുതല്‍ പേരെ കേസില്‍ ചോദ്യം ചെയ്തിരുന്നു. സമീപത്തെ നൂറോളം വരുന്ന സി സി ടി വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്ന ഷൂവും ടി ഷര്‍ട്ടും ജിതിന്റേതാണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു.

2

എന്നാല്‍ ജിതിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് ഇയാള്‍ എത്തിയത്. സംഭവം നടന്ന ജൂണ്‍ 30 രാത്രിയില്‍ എ കെ ജി സെന്ററിന് സമീപത്തെ ടവര്‍ ലൊക്കേഷനില്‍ ജിതിന്‍ ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്.

3

'എന്റെ പിള്ളേരെ കയറ്റാതെ പോകുന്നോടാ'; നടുറോഡില്‍ നെഞ്ചുവിരിച്ച് പ്രിന്‍സിപ്പല്‍, വൈറല്‍ വീഡിയോ'എന്റെ പിള്ളേരെ കയറ്റാതെ പോകുന്നോടാ'; നടുറോഡില്‍ നെഞ്ചുവിരിച്ച് പ്രിന്‍സിപ്പല്‍, വൈറല്‍ വീഡിയോ

ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ താന്‍ ഇടയ്ക്കിടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാറുണ്ടെന്നാണ് ജിതിന്റെ മറുപടി. സംഭവ നടന്ന ദിവസം മാക്‌സിന്റെ ടി ഷര്‍ട്ടാണ് പ്രതി ധരിച്ചതെന്നും സ്റ്റിച്ചിംഗില്‍ ഏറെ പ്രത്യേകതയുള്ള ഈ ടി ഷര്‍ട്ട് വാങ്ങിയ പത്ത് പേരില്‍ ജിതിനുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

4

കൂടാതെ ദൃശ്യങ്ങളില്‍ കാണുന്ന വുഡ്‌ലാന്‍ഡ് ഷുവും ജിതിന്റെതാണെന്ന് പൊലീസ് കണ്ടെത്തി. ആക്രമണത്തിന് ശേഷം ജിതിന്‍ മടങ്ങിയെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, ജിതിന്റെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ഇത്രയധികം തെളിവുകളുണ്ടായിട്ട് പ്രതിയെ പിടികൂടാന്‍ എന്തുകൊണ്ട് ഇത്ര വൈകിയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

5

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്ന സമയത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനായത് പാര്‍ട്ടിയെ സംബന്ധിച്ച് തിരിച്ചടിയാണ്. എന്നാല്‍ രാഹുലിന്റെ പദയാത്ര നടക്കുന്നതിനാല്‍ കേസ് മനപൂര്‍വം യൂത്ത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

6

ജൂണ്‍ 30 നാണ് എ കെ ജി സെന്റര്‍ ആക്രമിക്കപ്പെടുന്നത്. ബോംബാണ് എറിഞ്ഞത് എന്നായിരുന്നു ആദ്യഘട്ടത്തില്‍ സി പി എം നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സി പി എം നേതാക്കളുടെ വാദം പൂര്‍ണമായി തള്ളുന്നതാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

7

റോബിനെ വണ്ടറടിപ്പിച്ച് ഏഷ്യാനെറ്റിന്റെ സര്‍പ്രൈസ്;ഏഷ്യാനെറ്റ് ഇങ്ങനെ ചെയ്യുന്നത് ആദ്യമെന്ന് ആരാധകര്‍റോബിനെ വണ്ടറടിപ്പിച്ച് ഏഷ്യാനെറ്റിന്റെ സര്‍പ്രൈസ്;ഏഷ്യാനെറ്റ് ഇങ്ങനെ ചെയ്യുന്നത് ആദ്യമെന്ന് ആരാധകര്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും, എ കെ ജി സെന്ററിലുണ്ടായിരുന്ന സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും ആക്രമിച്ചത് ബോംബ് ഉപയോഗിച്ചാണെന്നും ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ വീര്യം കുറഞ്ഞതും ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചത് എന്ന് ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പറയുന്നു.

8

കമ്പക്കെട്ടിന് മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഫോടക വസ്തുവിന് വീര്യം കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നും കണ്ടെത്തിയിരുന്നു. പൊട്ടാസ്യം ക്ലോറേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, അലുമിനിയം പൗഡര്‍, കരി എന്നിവയുടെ സാന്നിധ്യമാണ് രാസവസ്തുക്കളുടെ സാംപിളില്‍ നിന്നു കണ്ടെത്തിയത്.

പറയാന്‍ വിട്ടുപോയി; ബീഫ് മാത്രമല്ല, പോര്‍ക്കും കഴിക്കും, ചിരി പടര്‍ത്തി നടി നിഖില വിമല്‍പറയാന്‍ വിട്ടുപോയി; ബീഫ് മാത്രമല്ല, പോര്‍ക്കും കഴിക്കും, ചിരി പടര്‍ത്തി നടി നിഖില വിമല്‍

English summary
AKG Center Case: Jitin came to the interrogation after formatting the phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X