കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്റര്‍ ആക്രമണം: മുഖ്യമന്ത്രിയുടെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ, ജാഗ്രതയില്‍ പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: എകെജി സെന്ററിനെതിരായ ആക്രമണത്തിന് പിന്നാലെ പോലീസ് കനത്ത ജാഗ്രതയില്‍. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് പോലീസ്. ഇവരുടെ വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. തിരുവനന്തപുരം നഗരത്തിലാകെ പോലീസുകാരെ വിന്യസിച്ചു. കണ്ണൂരിലും സുരക്ഷയ്ക്ക് കുറവ് വേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. രാഹുലിന്റെ കാര്യത്തില്‍ യാതൊരു സുരക്ഷാവീഴ്ച്ചയും പാടില്ലെന്നാണ് നിര്‍ദേശം. നിലവിലെ സംഘര്‍ഷം കണക്കിലെടുത്ത് രാഹുലിന്റെ കാര്യത്തില്‍ വീഴ്ച്ചുണ്ടായാല്‍ അത് പുതിയൊരു രാഷ്ട്രീയ വിവാദത്തിനും തുടക്കമിടും.

'ഗുണ്ടാബന്ധമുളള ഇപി ജയരാജന്‍ പേഴ്സണലായി നടത്തിയ നാടകം': ആരോപണവുമായി കെ സുധാകരന്‍'ഗുണ്ടാബന്ധമുളള ഇപി ജയരാജന്‍ പേഴ്സണലായി നടത്തിയ നാടകം': ആരോപണവുമായി കെ സുധാകരന്‍

1

വയനാട്ടിലെ സംഭവത്തില്‍ പോലീസ് നോക്കി നിന്നു എന്ന ആരോപണം ശക്തമാണ്. വയനാട്ടിലെ പോലീസിന് വീഴ്ച്ച സംഭവിച്ചു എന്ന് തന്നെയാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. കണ്ണൂര്‍ ഡിസിസി ഓഫീസിനും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും എകെജി ഓഫീസ് ആക്രമണത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നൈറ്റ് പട്രോളിംഗും ശക്തമാക്കി. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്ക്‌സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എകെജി സെന്റര്‍ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷ സംഘത്ത നിയോഗിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തിന്റെ അന്വേഷണം.

അതേസമയം ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് ബോംബെറിഞഞതെന്ന് സിസിടവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇയാള്‍ വാഹനം നിര്‍ത്തിയ ശേഷം കൈയ്യിലുണ്ടായിരുന്ന സ്‌ഫോടക വസ്തു എടുത്തെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുന്നിലെ ഗേറ്റില്‍ പോലീസുകാര്‍ ഉണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ബിജു കണ്ടകത്‌കൈ പറയുന്നത്, രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്താകെ സിപിഎം പ്രതിഷേധം നടത്തുകയാണ്. അടൂരിലും കോട്ടയത്തും തിരുവനല്ലയിലും സിപിഎമ്മിന്റെ പ്രതിഷേധം നടന്നു. സംസ്ഥാനം കലാപഭൂമിയാക്കാനും, ക്രമസമാധാന നില തകര്‍ക്കാനും നടത്തിയ ശ്രമമാണ് എകെജി സെന്ററിനെതിരെയുള്ള ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് ഇപി ജയരാജനും ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രാണ്. നേരത്തെ തന്നെ അവര്‍ എകെജി സെന്ററിന് ബോംബറെിയുമെന്ന് പ്രഖ്യാപിച്ചതാണെന്നും ജയരാജന്‍ വ്യക്തമാക്കി.. മുമ്പ് മുഖ്യമന്ത്രിയെ അടക്കം പോയവരാണ് ഇവരെന്നും ജയരാജന്‍ പറഞ്ഞു.

ഫട്‌നാവിസും ശിവസേനയും താഴേക്കിറങ്ങി; ഒളിഞ്ഞിരിക്കുന്ന നേട്ടം എന്‍സിപിക്കും കോണ്‍ഗ്രസിനും!!ഫട്‌നാവിസും ശിവസേനയും താഴേക്കിറങ്ങി; ഒളിഞ്ഞിരിക്കുന്ന നേട്ടം എന്‍സിപിക്കും കോണ്‍ഗ്രസിനും!!

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
akg centre attack: police increases security to cm pinarayi vijayan and k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X