• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അലൻ 2015 മുതൽ നിരീക്ഷണത്തിൽ; മാവോയിസ്റ്റ് വിദ്യാർത്ഥി സംഘടന ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പോലീസ്!

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതിൽ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്നത്. പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എൽഡിഎഫ് ഘടകക്ഷി യായ സിപിഐയും പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്!

സിപിഎം ബ്രാഞ്ച് അംഗങ്ങളായ മൂർക്കനാട് കൊട്ടുമ്മൽ വീട്ടിൽ താഹ ഫസൽ, തിരുവണ്ണൂർ‌ പാലാട്ട് നഗർ മണിപുരിയിൽ അലൻ ഷുഹൈബ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് പോലീസായിരുന്നു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഇതോടെ സിപിഎമ്മിനകത്ത് തന്നെ പോലീസ് നടപടിക്കെതിരെ വിമർശങ്ങൾ ഉയർന്നിരുന്നു.

യുഎപിഎ ചുമത്താതിരിക്കാനാവില്ല

യുഎപിഎ ചുമത്താതിരിക്കാനാവില്ല

എന്നാൽ ഇപ്പോൾ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം ഡിജിപിക്ക് വിശദീകരിച്ച് പോലീസ് രംഗത്തെത്തി. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്താതെ നിർവ്വാഹമില്ലെന്നായിരുന്നു ഡിജിപിക്ക് നൽകിയ പോലീസ് റിപ്പോർട്ടിൽ വ്യക്കതമാക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അറസ്റ്റിനെ കുറിച്ച് ഉത്തരമേഖല ഐജി അശോക് യാദവിനോട് ഡിജിപി റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

പാഠാന്തരത്തിന്റെ പ്രവർത്തകൻ

പാഠാന്തരത്തിന്റെ പ്രവർത്തകൻ

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ഫോട്ടോകളും വീഡിയോകളും തെളിവായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2015 മതൽ അലനെ നിരീക്ഷിച്ചു വരികയാണെന്ന് ഇന്റലിജൻസ് വിഭാഗവും അന്വേഷണ സംഘവും നൽകിയ റിപ്പോർട്ടിലുണ്ട്. 'പാഠാന്തരം' എന്ന വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനാണ് അലൻ എന്നാണ് ഇന്റലിജെൻസ് റിപ്പോർട്ട്. ഈ റിപ്പോർട്ടിനൊപ്പം അലന്റെ ചെറു പ്രായത്തിലുള്ള ഫോട്ടോയുമുണ്ട്.

ഡിജിറ്റൽ തെളിവുകൾ

ഡിജിറ്റൽ തെളിവുകൾ

മാവോയിസ്റ്റ് സംഘടനയുടെ വിദ്യാർത്ഥി വിഭാഗമായ 'പാഠാന്തരം' രൂപീകരിക്കാൻ അലൻ ശ്രമം നടത്തിയിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ തെളിവുകളായി ലാപ്ടോപ്, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, സിം കാർഡ് എന്നിവ തൊണ്ടി സാധനങ്ങളായി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺ വിളികൾ ഉൾപ്പെടെയുള്ള കൂടുതൽ ഡിജിറ്റൽ രേഖകൽ പരിശോധിച്ച് വരികയാണ്.

മൂന്നാമൻ ആര്?

മൂന്നാമൻ ആര്?

മൂന്നാമതൊരാൾ കൂടി ഇവർക്കൊപ്പമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷിമൊഴിയുണ്ട്. എന്നാൽ മൂന്നാമനെ കുറിച്ച് വെളിപ്പെടുത്താൻ പിടിയിലായ രണ്ട് പേരും ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മൂന്നാമൻ ഒരു പാർട്ടിയുമായും ബന്ധമുള്ള ആളല്ലെന്നും അയാളെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നുമാണ് രണ്ട് പേരും പോലീസിനോട് പറഞ്ഞതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

യുഎപിഎ പിൻവലിക്കില്ല

യുഎപിഎ പിൻവലിക്കില്ല

അതേസമയം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ യുഎപിഎ പിന്‍വലിക്കില്ലെന്ന് തന്നെയാണ് പോലീസിന്റെ നിലപാട്. അതിനിടെ ത്വാഹ ഫസലിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന പൊലീസ് പറയുന്ന രഹസ്യരേഖ പുറത്തായി. 'മാവോയിസ്റ്റ് മാര്‍ഗരേഖ' എന്ന ലഘുലേഖയാണ് പൊലീസ് പുറത്തുവിട്ടത്. പൊതു വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്ന് ലഘുലേഖയില്‍ പറയുന്നു.

cmsvideo
  Maoist follower Thaha faizal's house raide visuals | Oneindia Malayalam
  ജാമ്യാപേക്ഷ എതിർത്തില്ല

  ജാമ്യാപേക്ഷ എതിർത്തില്ല

  ‘പരസ്പരം മൊബൈലില്‍ വിളിക്കരുത് ', 'ടെലിഫോണ്‍ ബൂത്തുകള്‍ ഒഴിവാക്കുക', 'സഖാക്കളുടെ പേരോ 'ടെക്' പേരോ ഫോണില്‍ പറയരുത് ', 'ബൂത്തില്‍ നിന്ന് വിളിക്കുന്നതിന് പിന്നാലെ എന്തെങ്കിലും നമ്പര്‍ ഡയല്‍ ചെയ്യുക', 'ഫോണ്‍ നമ്പര്‍ ശത്രുവിന് ലഭിച്ചാല്‍ 'സിം' മാത്രമല്ല മൊബൈല്‍ ഫോണും മാറ്റുക' എന്നീ നിര്‍ദ്ദേശങ്ങളാണ് ലഘുലേഖയിലുള്ളത്. അതേസമയം കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തിട്ടില്ല. ജാമ്യാപേക്ഷയില്‍ അന്തിമതീരുമാനം എടുക്കാന്‍ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി.

  English summary
  Alan tried to create a Maoist student organization says police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more