ശാസ്താംകോട്ടയിലും തെരുവ് നായ ആക്രമണം, ആറ് വയസുകാരനടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു
കൊല്ലം: ശാസ്താംകോട്ടയിലെത്തിയ സഞ്ചാരികൾക്ക് നേരെ തെരുവുനായ ആക്രമണം. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനുമാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ സജീഷും കുടുംബവും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. ഈ സമയത്താണ് നായയുടെ ആക്രമണം ഉണ്ടായത്. തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്.തുടർന്ന് മകനെയും നായ കടിച്ചു. സജീഷിന്റെ ആറ് വയസുകാരനായ മകനാണ് കടിയേറ്റത്

നായയിൽ നിന്ന് കുടുംബത്തെ രക്ഷിക്കുന്നതിനിടയിൽ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി.രാഖിയുടേയും ആര്യൻ്റേയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്.ഇതിനു മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം വയനാട് പടിഞ്ഞാറത്തറയിലും വിദ്യാർത്ഥിനിയെ തെരുവു നായ ആക്രമിച്ചു. തരിയോട് ഗവ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സുമിത്രയ്ക്കാണ് മുഖത്തും തുടയിലും പരിക്കേറ്റത്. സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കുട്ടിയെ കൽപ്പറ്റ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കേരളത്തിൽ നടക്കുന്ന തെരുവ് നായ ആക്രമണം ഗുരുതരമാണെന്ന് സുപ്രീംകോടതിയും കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് തെരുവുനായ ശൈല്യം കൂടുതലാണെന്ന ഹൈക്കോടതി പരാമർശത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

അഭിഭാഷകനായ വി.കെ.ബിജുവാണ് പേവിഷ ബാധയ്ക്ക് എതിരായ വാക്സീൻ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകൾ മരണപ്പെടുന്ന സ്ഥിതി സുപ്രീം കോടതിയെ ചൂണ്ടിക്കാണിച്ചത്.ആക്രമണകാരികളായ നായക്കളേയും അല്ലാത്തവയേയും രണ്ടായി തിരിച്ച് പാർപ്പിക്കാൻ സൗകര്യം ഒരിക്കിക്കൂടെയെന്നും കോടതി ആരാഞ്ഞു.വിഷയം വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഈ മാസം 28 ന് ഇടക്കാല ഉത്തരവിറക്കുമെന്നും അറിയിച്ചു

പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും റിപ്പോർട്ട് തേടി.സംസ്ഥാനത്ത് മാസങ്ങളായി രൂക്ഷമായ തെരുവ് നായ ആക്രമണമാണ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിൻ എടുത്തിട്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. വിഷയം രൂക്ഷമായതോടെ പേവിഷബാധ ഒരു ബാച്ച് വിതരണം കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചു. KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications